'മഹാറാണി' ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം

google news
asf

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി മാർത്താഡൻ സംവിധാനം ചെയ്ത വരാനിരിക്കുന്ന മലയാളം ചിത്രം മഹാറാണിയുടെ സെൻസറിങ് പൂർത്തിയായി. U/A സർട്ടിഫിക്കറ്റുമായി ചിത്രം   ഉടൻ പ്രദർശനത്തിന് എത്തും. സിനിമയുടെ ട്രെയ്‌ലർ ലോഞ്ച്  ഇന്നലെ  ലുലു മാളിൽ നടന്നു. സിനിമയുടെ ട്രെയ്‌ലർ ഇപ്പോൾ റിലീസ് ചെയ്തു.

എസ്ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലനാണ് ചിത്രം നിർമ്മിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ എം ബാദുഷയാണ് ഇതിന്റെ സഹനിർമ്മാതാവ്. സോണി വെനീസ് 2വിൽ ചിത്രീകരിച്ച കേരളത്തിലെ ആദ്യ ഫീച്ചർ എന്ന ഖ്യാതിയും ചിത്രത്തിനുണ്ട്.

ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പലേരി, ഗൗരി ഗോപകുമാർ, നിഷ സാരംഗ്, സ്മിനു സിജോ തുടങ്ങി ഒരു കൂട്ടം താരനിരയാണ് മഹാറാണിയിലുള്ളത്.

ഛായാഗ്രാഹകൻ ലോകനാഥൻ, എഡിറ്റർ നൗഫൽ അബ്ദുള്ള എന്നിവരടങ്ങുന്നതാണ് ചിത്രത്തിന്റെ സാങ്കേതിക സംഘത്തിൽ. ഗോവിന്ദ് വസന്ത സംഗീതം പകർന്ന മഹാറാണിയുടെ വരികൾക്ക് മുരുകൻ കാട്ടാക്കട, അൻവർ അലി, രാജീവ് ആലുങ്കൽ എന്നിവരാണ്.


 

Tags