24-ന് ‘മഹാരാജ ഹോസ്റ്റൽ’ എത്തും

'Maharaja Hostel' to arrive in July

 സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ വൈറൽ താരങ്ങളായ അഖിൽ എൻ.ആർ.ഡി, അഖിൽ ഷാ, ശരത്, സന്ദീപ്പ് എന്നിവർ പ്രധാന വേഷങ്ങളിൽ ഒന്നിക്കുന്ന പുതിയ ഹൊറർ കോമഡി ചിത്രം ‘മഹാരാജ ഹോസ്റ്റൽ’ റിലീസിന് ഒരുങ്ങുന്നു. ചിത്രം ജൂലൈ 24-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. നഗരത്തിലെ പ്രേതാലയം പോലുള്ള ഒരു ഹോസ്റ്റലിന്റെയും, അവിടുത്തെ എം.ജി.ആർ എന്ന വാർഡന്റെയും, അവിടെ താമസിക്കാനെത്തുന്ന ഒരുപറ്റം സുഹൃത്തുക്കളുടെയും സംഭവബഹുലമായ കഥയാണ് ചിത്രം പറയുന്നത്.

ചിത്ര നായർ, സജിൻ ചെറുകയിൽ, ആൻ മരിയ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പ്രേക്ഷകരെ ആവോളം ചിരിപ്പിക്കുകയും ഒപ്പം പേടിപ്പിക്കുകയും ചെയ്യുമെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ടീസർ നൽകുന്ന സൂചന. ചിത്രത്തിലെ ‘മാഗ്നറ്റിക് കണ്ണാണേ…’, ‘ചൂതാട്ടമോ…’ എന്നീ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ചാരുചിത്ര പ്രൊഡക്ഷൻസ്, മധുമിത പ്രൊഡക്ഷൻസ്, മൺസൂൺ ടെയിൽസ് എന്നീ ബാനറുകളിൽ കരുമുരു രഘുരാമു, ചാർവാക ബ്രഹ്മണപ്പള്ളി, രമ്യ വെമൂലപടി, രാഹുൽ മൊപിദേവി, സായ് പ്രകാശ് ഭുവനഗിരി എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.

Tags