മാജിക് ഫ്രെയിംസിന്റെ കാക്കനാട് തിയറ്റർ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി സതീശൻ ; പ്രദർശനം ആഗസ്റ്റ് 20 മുതൽ

magicframes

മാജിക് ഫ്രെയിംസിന്റെ കാക്കനാടുള്ള പുതിയ തിയറ്റർ സമുച്ചയം മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 20ന് പൃഥ്വിരാജ് നായകനായി എത്തുന്ന ഓണം റിലീസ് ചിത്രം 'ഖലീഫ' യോടുകൂടി പ്രദർശനം തുടങ്ങും. ആഗസ്റ്റ് 18 മുതൽ ടിക്കറ്റ് ബുക്കിങ് ആരംഭിക്കും.ഡിസ്ട്രിക്ട് മൂവീസ് ആപ്പ് വഴിയാണ് ബുക്കിങ്. ഇൻഫോപാർക്കിനു സമീപത്തെ തിയറ്ററിൽ 4 സ്ക്രീനുകൾ ഉണ്ട്. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പരന്റ് എൽ.ഇ.ഡി സ്ക്രീനാണിത്.

മന്ത്രി റോജി എം ജോൺ, ഹൈബി ഈഡൻ എം.പി, ഉമ തോമസ് എം.എൽ.എ, തൃക്കാക്കര നഗരസഭ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ, താരങ്ങളായ ദിലീപ്,പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ബേസിൽ ജോസഫ്,സുരാജ് വെഞ്ഞാറമൂട്,ഷെയിൻ നിഗം, ധ്യാൻ ശ്രീനിവാസൻ, ഷാജോൺ, മഞ്ജു വാര്യർ, ചിപ്പി,നവ്യ നായർ, ഷീലു എബ്രഹാം, ശ്രുതി രാമചന്ദ്രൻ, മിത്ര കുര്യൻ, റാണിയാ റാണ, സംവിധായകരായ സിബി മലയിൽ, കമൽ, ഷാജി കൈലാസ്, നിർമാതാവ് രഞ്ജിത്ത്, എബ്രഹാം മാത്യു തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മാജിക് ഫ്രെയിംസിന്റെ അമ്പതാമത്തെ സ്ക്രീനാണ് ഉദ്ഘാടനം ചെയ്തത്. മാജിക് ഫ്രെയിംസ് കമ്പനിയുടെ ഉടമ കൂടിയായ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ സിനിമകളുടെ ഭാഗങ്ങൾ, റിലീസിന് തയാറെടുക്കുന്ന ഖലീഫ,കത്തനാർ തുടങ്ങിയ ചിത്രങ്ങളുടെ ത്രീഡി ഫോർമാറ്റിൽ ഒരുക്കിയ ട്രെയിലറുകളുടെയും പ്രദർശനമാണ് ആദ്യം നടന്നത്.

Tags