മദ്രാസ് മാറ്റിനിയുടെ ട്രെയിലർ റിലീസ് പുറത്ത്

Madras Matinee trailer released
Madras Matinee trailer released

മദ്രാസ് മോഷൻ പിക്‌ചേഴ്സിന്റെ ബാനറിൽ നിർമിക്കുന്ന “മദ്രാസ് മാറ്റിനി” എന്ന തമിഴ് ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്ത്. കാര്‍ത്തികേയൻ മണി തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന “മദ്രാസ് മാറ്റിനി” എന്ന ചിത്രത്തിൽ കാളി വെങ്കട്ട്,റോഷ്‌നി ഹരിപ്രിയൻ,സത്യരാജ്, വിശ്വ എന്നിവർക്കൊപ്പം ഷെല്ലി കിഷോർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

tRootC1469263">

ഒരു പ്രായം ചെന്ന സയൻസ് ഫിക്ഷൻ എഴുത്തുകാരൻ,തന്റെ കെയർടേക്കറുടെ നിർദ്ദേശ പ്രകാരം ഒരു സാധാരണ മനുഷ്യനായ കണ്ണൻ എന്ന ഓട്ടോ ഡ്രൈവരുടെ ജീവിതം എഴുതാൻ തുടങ്ങുമ്പോൾ സംജാതമാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് “മദ്രാസ് മാറ്റിനി” യുടെ കഥ ദൃശ്യവത്കരിക്കുന്നത്.

ഡ്രീം വാർയർ പിക്‌ചേഴ്‌സ് അവതരിപ്പിക്കുന്ന ഹൃദയസ്പർശിയായ ഈ കുടുംബ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് ജി.കെ നിർവ്വഹിക്കുന്നു.
ഗാനരചന-സ്നേകൻ, സംഗീതം-കെ.സി ബാലസാരംഗൻ, എഡിറ്റിംഗ്-സതീഷ് കുമാർ സാമുസ്കി കലാസംവിധാനം- ജാക്കി,കോസ്റ്റ്യൂം ഡിസൈനർ-നന്ദിനി നെടുമാരൻ, പബ്ലിസിറ്റി ഡിസൈൻ – ഭരണിധരൻ മേക്കപ്പ് – കാളിമുത്തു എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഹരികൃഷ്ണൻ, സൗണ്ട് മിക്സ്‌ – പ്രമോദ് തോമസ്, പി ആർ ഓ-എ എസ് ദിനേശ്,വിവേക് വിനയരാജ്. നിരവധി ശ്രദ്ധേയരായ മികച്ച സാങ്കേതിക പ്രവർത്തകരുള്ള ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകുന്നു. ജൂൺ 6 ന് “മദ്രാസ് മാറ്റിനി” പ്രദർശനത്തിനെത്തും.
 

Tags