തിയറ്ററുകൾ തൂക്കാൻ ലുക്മാന്‍റെ 'അതിഭീകര കാമുകൻ
Nov 12, 2025, 20:46 IST
യുവതാരങ്ങളിൽ ശ്രദ്ധേയനായ ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന വേഷങ്ങളിലെത്തുന്ന 'അതിഭീകര കാമുകൻ' നവംബർ 14ന് തിയറ്ററുകളിലെത്തും. റൊമാന്റിക് കോമഡി ഫാമിലി ജോണറിലുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും ഇതിനോടകം പുറത്തുവിട്ടിരുന്നു. കൂടാതെ ചിത്രത്തിലെ ഗാനങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.
ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ സംഗീത ലോകത്തെ സെൻസേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച 'പ്രേമവതി...', ഫെജോ പാടിയ 'ഡെലൂലു ഡെലൂലു...!' തുടങ്ങിയവയാണ് സിനിമയിലെ പ്രധാന ഗാനങ്ങൾ. സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്.
ചിത്രത്തിൽ അർജുൻ എന്ന കഥാപാത്രത്തെയാണ് ലുക്മാൻ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ അശ്വിൻ, കാർത്തിക്, സോഹൻ സീനുലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. പാലക്കാട്, കൊടൈക്കനാൽ, നെല്ലിയാമ്പതി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തികരിച്ചത്.
tRootC1469263">
പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എന്‍റർടെയ്ൻമെന്‍റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി. മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിസി നിഥിൻ, സുജയ് മോഹൻരാജ് എന്നിവരാണ് കോ- പ്രൊഡ്യൂസർമാർ. ഇവർ തന്നെയാണ് സിനിമയുടെ സംവിധാനവും നിർവ്വഹിച്ചത്.
രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക്, ആർട്ട് ഡയറക്ടർ: കണ്ണൻ അതിരപ്പിള്ളി, പ്രൊജക്ട് ഡിസൈനർ: ശരത് പത്മനാഭൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷെയ്ഖ് അഫ്സൽ,
.jpg)


