ലുക്മാന്റെ 'അതിഭീകര കാമുകൻ' റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്

athigambeerakamukan
athigambeerakamukan

മികച്ച വേഷങ്ങളിലൂടെ ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാളി സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ നടനാണ് ലുക്മാൻ അവറാൻ. ചുരുങ്ങിയ കാലത്തിനുള്ളിൽ താരം ഒട്ടേറെ ശ്രദ്ധേയ സിനിമകളുടെ ഭാഗമായി. ഇപ്പോഴിതാ ലുക്മാൻ അടിമുടി ഒരു കാമുകൻറെ റോളിൽ എത്തുന്ന 'അതിഭീകര കാമുകൻ' സിനിമയുടെ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ.

tRootC1469263">

ദൃശ്യ രഘുനാഥാണ് ചിത്രത്തിൽ നായികയായെത്തുന്നത്. നവംബർ 14നാണ് സിനിമയുടെ റിലീസ്. സിനിമയുടെ കളർഫുൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. പാലക്കാട്, കൊടൈക്കനാൽ, നെല്ലിയാമ്പതി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ അതിഭീകര കാമുകൻ ഒരു റൊമാൻ്റിക് കോമഡി ഫാമിലി ജോണറിൽ ഉള്ളതാണ്. മനോഹരി ജോയ്, അശ്വിൻ, കാർത്തിക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്.

പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എൻറർടെയ്ൻമെൻറ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി.മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിസി നിഥിൻ, സുജയ് മോഹൻരാജ് എന്നിവരാണ് കോ- പ്രൊഡ്യൂസർമാർ. സിസി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്.

രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്. എഡിറ്റർ: അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക്, ആർട്ട് ഡയറക്ടർ: കണ്ണൻ അതിരപ്പിള്ളി.

Tags