ദുൽഖറിന്റെ ലക്കി എസ്‌കേപ്പ്, തഗ് ലൈഫ് ഒഴിവാക്കിയത് നന്നായെന്ന് ആരാധകര്‍

dulquer salman
dulquer salman

കമൽഹാസനും മണിരത്‌നവും  ഒന്നിക്കുന്ന തഗ് ലൈഫ് തിയേറ്ററിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണങ്ങൾ പുറത്തുവരുകയാണ്. ആദ്യ ഷോ പൂർത്തിയാകുമ്പോൾ മോശം പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിൽ സിലമ്പരശൻ അവതരിപ്പിച്ച കഥാപാത്രം ആദ്യം ചെയ്യാനിരുന്നത് ദുൽഖർ സൽമാൻ ആയിരുന്നു. ചിത്രത്തിന് മോശം റിവ്യൂസ് വരുന്നതിന് പിന്നാലെ ദുൽഖർ സിനിമ ചെയ്യാതിരുന്നത് നന്നായി എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

tRootC1469263">


ജസ്റ്റ് മിസ് ആണ് ദുൽഖറിന്റേതെന്നും തഗ് ലൈഫ് ഒഴിവാക്കി ലക്കി ഭാസ്കർ ചെയ്തത് എന്തുകൊണ്ട് നന്നായി എന്നാണ് ഒരു ആരാധകൻ എക്സിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. ദുൽഖറിന് ചെയ്യാൻ മാത്രമായി തഗ് ലൈഫിൽ ഒന്നുമില്ലായിരുന്നെന്നും ദുൽഖറിന്റെ ചോയ്‌സിനെ അഭിനന്ദിക്കുന്നെന്നും കമന്റുകൾ വരുന്നുണ്ട്. ഒപ്പം രവി മോഹനെയും പ്രേക്ഷകർ അഭിനന്ദിക്കുന്നുണ്ട്. രവി മോഹനും തഗ് ലൈഫിന്റെ ആദ്യ കാസ്റ്റിങ്ങിൽ ഉണ്ടായിരുന്നു.

ചിത്രത്തിൽ നിന്ന് ദുൽഖർ സൽമാൻ പിന്മാറിയതിന് പിന്നാലെ ആദ്യം നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഇത്തരം വലിയ ബാനറും ടീമിനുമൊപ്പം വർക്ക് ചെയ്യാനുള്ള അവസരം നടൻ ഒഴിവാക്കിയത് എന്തിനെന്നും കമന്റുകൾ വന്നിരുന്നു. എന്നാൽ ഈ തീരുമാനം ശരിയായിരുന്നെന്നാണ് ഇപ്പോള്‍ ഉയരുന്ന അഭിപ്രായങ്ങള്‍. അതേസമയം, സിനിമയുടെ ആദ്യ പകുതി തരക്കേടില്ലെന്നും എന്നാൽ രണ്ടാം പകുതി നിരാശപ്പെടുത്തിയെന്നും കമന്റുകളുണ്ട്. എആർ റഹ്‌മാന്റെ പശ്ചാത്തലസംഗീതം പൂർണമായും നിരാശപ്പെടുത്തിയെന്നും പ്രേക്ഷകർ എക്സിൽ കുറിക്കുന്നുണ്ട്.

പ്രകടനങ്ങളിൽ സിലമ്പരശൻ മികച്ചുനിൽക്കുന്നെന്നും കമൽ ഹാസൻ രണ്ടാം പകുതിയിലെ ചില ഭാഗങ്ങളിൽ താഴേക്ക് പോകുന്നെന്നും പ്രേക്ഷകർ പറയുന്നു. തൃഷയുടെ കഥാപാത്രത്തിനും വിമർശനങ്ങൾ ഉയരുന്നുണ്ട്. സിനിമയുടെ വിഷ്വലുകൾ ഗംഭീരമാണെന്നും അഭിപ്രായമുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ കട്ട് ചെയ്തതിലും പ്രേക്ഷകർ നിരാശ പ്രകടിപ്പിക്കുന്നുണ്ട്.

രണ്ട് മണിക്കൂർ 45 മിനിട്ടാണ് സിനിമയുടെ നീളം. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Tags