ലക്കി ഭാസ്‍കര്‍ സംവിധായകനൊപ്പം സൂര്യ

surya
surya

ലക്കി ഭാസ്‍കര്‍ സിനിമയിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് വെങ്കി അറ്റ്‍ലൂരി.അറ്റ്‍ലൂരിയുടെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ സൂര്യ നായകനാകുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യവും നടൻ സൂര്യയും റെട്രോ സിനിമയുടെ പ്രമോഷനിടെ സ്ഥിരീകിരിച്ചിരുന്നു. സിനിമയില്‍ സൂര്യക്ക് പ്രതിഫലം 50 കോടി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൂര്യ നായകനായി ഒടുവില്‍ വന്ന ചിത്രമാണ് റെട്രോ. സംവിധാനം നിര്‍വഹിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാകുമ്പോള്‍ ചിത്രത്തില്‍ പൂജ ഹെഗ്‍ഡെ നായികയും ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളായും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ശ്രേയസ് കൃഷ്‍ണയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.

Tags