‘ലവ് ഇൻഷുറൻസ് കമ്പനി’ ഒടിടിയിലേക്ക്

Gokulam Movies to bring Pradeep Ranganathan's film 'Love Insurance Company' to Kerala

 പ്രദീപ് രംഗനാഥനെ നായകനാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘ലവ് ഇൻഷുറൻസ് കമ്പനി’ ഒടിടി റിലീസിന് ഒരുങ്ങുന്നു. വലിയ പ്രതീക്ഷകളോടെ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഡിജിറ്റൽ സ്ട്രീമിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 6 മുതൽ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

തുടർച്ചയായ ഹിറ്റുകൾക്ക് ശേഷം പ്രദീപ് രംഗനാഥൻ നായകനായെത്തിയ സിനിമയായതിനാൽ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്ന് കരുതിയിരുന്നെങ്കിലും, ഏകദേശം 70 കോടിയിൽ താഴെ മാത്രമാണ് ചിത്രത്തിന് നേടാനായത്. തിരക്കഥയിലെ പാളിച്ചകളും സിനിമയുടെ ദൈർഘ്യവുമാണ് പരാജയത്തിന് കാരണമായി പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

വിഘ്നേഷ് ശിവൻ ഒരുക്കിയ ഈ ഫാന്റസി റൊമാന്റിക് കോമഡി ചിത്രത്തിൽ കൃതി ഷെട്ടി, എസ്.ജെ. സൂര്യ, യോഗി ബാബു തുടങ്ങിയ വമ്പൻ താരനിര തന്നെയുണ്ട്. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വലിയ ബജറ്റിൽ തമിഴ്, മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രം തിയേറ്ററിൽ നിരാശപ്പെടുത്തിയെങ്കിലും ഒടിടിയിൽ മികച്ച പ്രതികരണം നേടുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

Tags