സ്നേഹം നിര്‍ബന്ധിച്ച് നേടിയെടുക്കാന്‍ കഴിയില്ല! 'ഭര്‍ത്താവുമായി വേര്‍പിരിയാന്‍ തീരുമാനിച്ചു, കടന്നു പോകുന്നത് ഡിപ്രഷനിലൂടെയെന്ന് ഗൗരി കൃഷ്ണന്‍

gouri

നടി തന്നെയാണ് താനും ഭര്‍ത്താവും ഇപ്പോള്‍ പിരിഞ്ഞാണ് താമസിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

മിനി സ്‌ക്രീന്‍ സീരിയലുകളിലൂടെയും യൂട്യൂബ് വ്‌ളോഗുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ഗൗരി കൃഷ്ണന്‍. ഇപ്പോഴിതാ ഗൗരി കൃഷ്ണയുടെ വിവാഹമോചനം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. നടി തന്നെയാണ് താനും ഭര്‍ത്താവും ഇപ്പോള്‍ പിരിഞ്ഞാണ് താമസിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വ്‌ളോഗിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. മാനസികമായി തളര്‍ന്നിരിക്കുന്ന അവസ്ഥയില്‍ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ആവശ്യപ്പെട്ട് ഗൗരി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
'പ്രിയ മാധ്യമങ്ങളേ, നിങ്ങളുടെ വാക്കുകളിലും അടിക്കുറിപ്പുകളിലും ദയവായി ശ്രദ്ധാലുവായിരിക്കുക. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുക. ജീവിതത്തിലെ ഞങ്ങളുടെ മുന്‍ഗണനകള്‍ വ്യത്യസ്തമായതിനാല്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തീരുമാനിച്ചു. എന്നിരുന്നാലും, ഞങ്ങള്‍ സൗഹൃദബന്ധം പങ്കിടുന്നത് തുടരുന്നു. ഞങ്ങള്‍ക്ക് ഒരു അസ്വസ്ഥതയും ഉണ്ടാക്കരുതെന്ന് ഞാന്‍ വിനയപൂര്‍വ്വം മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.ജീവിതത്തിലെ ഏറ്റവും വിഷമഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഡിപ്രഷനുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ട്. വിഷമം മനസിലാക്കി പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നു,' എന്നാണ് ഗൗരി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
ഭര്‍ത്താവ് എവിടെ എന്ന ചോദ്യത്തിന് കഴിഞ്ഞ ദിവസം വ്‌ളോഗിലൂടെ ഗൗരി കൃഷണ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. 'എന്തായാലും എല്ലാവരും ഒരിക്കല്‍ മരിക്കും. അതിനു മുമ്പ് നമ്മള്‍ ആഗ്രഹിക്കുന്ന പോലെ ജീവിക്കണം. ഇന്നലെ വന്ന ആര്‍ക്കൊക്കെയോ വേണ്ടി വിലപ്പെട്ട ജീവിതം അഡ്ജസ്റ്റ് ചെയ്യുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. രണ്ട് പേര്‍ക്കും ഇഷ്ടം ഒരുപോലെ ഉണ്ടെങ്കില്‍ എല്ലാം നല്ലതാകും. സ്നേഹം നിര്‍ബന്ധിച്ച് നേടിയെടുക്കാന്‍ കഴിയില്ല! അത് സ്വാഭാവികമായി ഉടലെടുക്കേണ്ടതാണ്. മറ്റുള്ളവര്‍ക്ക് ഒരു ശല്യം ആകാതെ മാറി പോകുന്നതും ഒരു സെല്‍ഫ് റെസ്പക്ട് ആണ്. ഒന്നിച്ച് ജീവിക്കുക എന്നതിന് ഒരുപാട് അര്‍ഥം ഉണ്ട്. ഒന്നുമില്ലെങ്കിലും നമുക്ക് ഒന്നു സംസാരിക്കാന്‍ എങ്കിലും ഒരു കൂട്ട് വേണ്ടേ?ഞാന്‍ കല്യാണം കഴിച്ചത് എനിക്കൊരു കൂട്ടിനുവേണ്ടിയാണ്. അല്ലാതെ സമൂഹത്തിനു മുന്നില്‍ ഷോ ഓഫ് ചെയ്യാനല്ല,' എന്നാണ് ഗൗരിയുടെ മറുപടി.


 

Tags