‘അജിത് സാറുമായി ഒരു ചിത്രം ചെയ്യണം എന്ന ആഗ്രഹം ഉണ്ട്’ : ലോകേഷ്

lokesh kanagaraj
lokesh kanagaraj

പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധ നേടിയ സംവിധായകനാണ് ലോകേഷ്. ഇപ്പോഴിതാ തനിക്ക് അജിത് കുമാറുമായി ഒരു പ്രോജെക്ടിന് താല്പര്യം ഉണ്ടെന്ന് പറയുകയാണ് ലോകേഷ്. ഗോപിനാഥിനോട് സംസാരിക്കവെയാണ് ലോകേഷിന്റെ പ്രതികരണം.

‘അജിത് സാറുമായി ഒരു ചിത്രം ചെയ്യണം എന്ന ആഗ്രഹം എനിക്ക് വളരെ മുന്നേ തന്നെ ഉണ്ടായിരുന്നു. 10 മാസം മുന്നേ ഞങ്ങൾ സംസാരിച്ച് തുടങ്ങിയിരുന്നു. അദ്ദേഹത്തിന് വേണ്ടി ചെയ്യൻ ഉദ്ദേശിക്കുന്ന കഥ പറഞ്ഞിട്ടുണ്ട്. എനിക്ക് അദ്ദേഹത്തിനെ വളരെ ഇഷ്‍ടമാണ്. എന്റെ സ്റ്റൈലിൽ അദ്ദേഹത്തെ എക്സ്പ്ലോർ ചെയ്യാൻ എനിക്ക് ആഗ്രഹം ഉണ്ട്. പക്ഷെ അദ്ദേഹം ഇപ്പോൾ റേസിംഗ് തിരക്കുകളിൽ ആണ്, ഞാൻ എന്റെ വർക്കുകൾക്ക് പിന്നാലെയും. രണ്ടുപേരും ഒരുപോലെ ഫ്രീ ആകുന്ന സമയത്ത് ആ സിനിമ നടക്കും. പക്ഷെ അത് എന്ന്, എപ്പോൾ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല,’ ലോകേഷ് പറഞ്ഞു.

tRootC1469263">

Tags