ലിബിന് മലയാളം പഠിച്ചത് എന്നെ കണ്ട ശേഷം'; പ്രണയ കാലത്തെ കുറിച്ച് റിമി ടോമി
തന്റെ കുടുംബത്തില്‍ നിന്ന് വെറും പത്തുപേര്‍ മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക.
ഗായിക റിമി ടോമിയുടെ വിവാഹ വിശേഷങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. വിവാഹത്തിനായി മുംബൈയിലെത്തിയ താരം, ഡോംബിവല്ലിയില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുന്നതെന്ന് വ്യക്തമാക്കി. സ്വന്തം ഫ്ലാറ്റ് പരിചയപ്പെടുത്തുന്നതിനിടയിലാണ് റിമി വിവാഹവിശേഷങ്ങള്‍ പങ്കുവെച്ചത്. തന്റെ കുടുംബത്തില്‍ നിന്ന് വെറും പത്തുപേര്‍ മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. ലിബിനുമായുള്ള പ്രണയത്തെക്കുറിച്ചും മനോഹരമായ ഓര്‍മ്മകളെക്കുറിച്ചും താരം വീഡിയോയില്‍ മനസ്സുതുറന്നിട്ടുണ്ട്.
''മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം ഞാന്‍ എന്തായാലും ബോംബെയില്‍ പോകാറുണ്ട്. എന്നാല്‍ ഇത്തവണ അങ്ങനെയല്ല. അല്പം സ്പെഷ്യലാണ്. വിവാഹത്തിന് വേണ്ടിയാണ് പോകുന്നത്. ലിബിന് ജനിച്ചുവളര്‍ന്നത് മുംബൈയിലെ ഡോംബിവല്ലിയിലാണ്. അതുകൊണ്ടാണ് വിവാഹച്ചടങ്ങുകള്‍ അവിടെ നടത്താന്‍ തീരുമാനിച്ചത്. മലയാളിയാണെങ്കിലും മുംബൈയിലാണ് ലിബിന് വളര്‍ന്നത്. എന്നെ പരിചയപ്പെട്ടതിനു ശേഷമാണ് ലിബിന് മലയാളം സംസാരിച്ചുതുടങ്ങിയതു തന്നെ. വളരെ ചെറിയ രീതിയിലായിരിക്കും വിവാഹം. എന്റെ കുടുംബത്തില്‍ നിന്ന് അമ്മയും സഹോദരങ്ങളും അവരുടെ കുട്ടികളുമടക്കം പത്തുപേര്‍ മാത്രമായിരിക്കും പങ്കെടുക്കുക. ബാക്കിയുള്ളവര്‍ ലിബിന്റെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായിരിക്കും.
ഞാനും ലിബിനും സംസാരിച്ച് തുടങ്ങിയ കഥ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. മാര്‍ച്ചിലാണ് ലിബിനെ മുംബൈയില്‍ വച്ച് പരിചയപ്പെട്ടത്. നേരിട്ട് കാണുന്നതിന് മുമ്പ് തന്നെ ഞങ്ങള്‍ പരസ്പരം സംസാരിച്ച് ഞങ്ങളുടെ ജീവിതം എന്താകും എന്ന് തിരിച്ചറിഞ്ഞവരാണ്. എല്ലാം മമ്മിയോട് ഞാന്‍ പറയാറുമുണ്ടായിരുന്നു. പിന്നെ ഏതൊരു അമ്മയ്ക്കും വരുന്നത് പോലെ ഒരു ടെന്‍ഷന്‍ മമ്മിക്കും ഉണ്ടായിരുന്നു. കാരണം ആളെ ഞാന്‍ നേരിട്ട് കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല, പെട്ടന്ന് കണ്ടുപിടിച്ചു എന്നൊക്കെയുള്ളതുകൊണ്ട്. പക്ഷെ എന്റെ വിവാഹം നടന്ന് കാണണമെന്നത് മമ്മിയുടെ ഭയങ്കര ആഗ്രഹമായിരുന്നു'', എന്ന് റിമി വീഡിയോയില്‍ പറഞ്ഞു.
.jpg)

