ലിയോയുടെ ഒടിടി റിലീസ് മാറ്റി

google news
leo

ചെന്നൈ: വിജയ് ചിത്രം ലിയോയുടെ ഒടിടി റിലീസ് മാറ്റി. നേരത്തെ ചിത്രം നവംബര്‍ 17 ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സില്‍ വരും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ തമിഴ്‌നാട്ടില്‍ നൂറിലേറെ തീയറ്ററുകളില്‍ ഇപ്പോഴും ചിത്രം പ്രദര്‍ശനം തുടരുന്നതിനാലാണ് ഒടിടി റിലീസ് ഒരാഴ്ച കൂടി നീട്ടിയത് എന്നാണ് വിവരം. നവംബര്‍ 23നായിരിക്കും ചിത്രം ഒടിടി റിലീസാകുക.

അതേ സമയം തമിഴ്‌നാട്ടില്‍ ദീപാവലിക്ക് വന്‍ പ്രതീക്ഷയില്‍ എത്തിയ ജപ്പാന്‍ പലയിടത്തും ഹിറ്റാകത്തതിനാല്‍ ലിയോയ്ക്ക് വീണ്ടും തീയറ്റര്‍ റണ്‍ കിട്ടിയെന്നാണ് വിവരം. ഇതോടെ നൂറോളം തീയറ്ററുകളില്‍ ലിയോ വീണ്ടും കളിക്കാന്‍ തുടങ്ങി ഇതോടെയാണ് ഒടിടി റിലീസ് വൈകുന്നത്. ഒടിടി റൈറ്റ്‌സ് ഇനത്തിലും വിജയ് ചിത്രത്തിന് വന്‍ തുക ലഭിച്ചു എന്നാണ് ലിയോ നിര്‍മാതാവ് ലളിത് കുമാര്‍ വെളിപ്പെടുത്തിയിരുന്നത്. ഒടിടി റൈറ്റ്‌സില്‍ ഒരു തെന്നിന്ത്യന്‍ സിനിമയ്ക്ക് ലഭിച്ച ഉയര്‍ന്ന തുകയാണ് ലിയോയ്ക്ക് നെറ്റ്ഫ്‌ലിക്‌സ് നല്‍കിയത് എന്ന് ഇപ്പോള്‍ ലളിത് കുമാര്‍ വ്യക്തമാകുന്നു. ഒടിടിയില്‍ എപ്പോഴായിരിക്കും പ്രദര്‍ശനെത്തുക എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.

അതേ സമയം എക്‌സറ്റന്റഡ് വേര്‍ഷനായിരിക്കുമോ എത്തുക എന്ന കൗതുകവും ബാക്കി നില്‍ക്കുന്നുണ്ട്. വന്‍ ഹൈപ്പോടെ എത്തിയ ജവാന്‍ എക്സ്റ്റന്റഡ് പതിപ്പാണ് നെറ്റ്ഫ്‌ലിക്‌സ് ഇറക്കിയത്. വിജയ്‌യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷ എത്തിയ ലിയോയില്‍ അര്‍ജുന്‍, പ്രിയ ആനന്ദ്, സാന്‍ഡി മാസ്റ്റര്‍, മനോബാല, മാത്യു, മന്‍സൂര്‍ അലി ഖാന്‍, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്ണന്‍, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യന്‍, അനുരാഗ് കശ്യപ്, സച്ചിന്‍ മണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.

Tags