'ലിയോ' ചിത്രത്തിന്റെ മലയാളം ട്രെയ്‌ലർ റിലീസ് ചെയ്തു
Nov 21, 2023, 18:03 IST

സംവിധായകൻ ലോകേഷ് കനകരാജും വിജയും തമ്മിലുള്ള രണ്ടാമത്തെ കൂട്ടുകെട്ടിനെ അടയാളപ്പെടുത്തുന്ന ലിയോ വമ്പൻ വിജയം ആയിരുന്നു. ആഗോള ബോക്‌സ് ഓഫീസിൽ ചിത്രം 600 കോടി നേടിയെന്ന റിപ്പോർട്ട് വന്നിരിക്കെ സിനിമ ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം ഈ മാസം 24ന് നെറ്റ്ഫ്ലിസ്കിൽ റിലീസ് ചെയ്യും. ഇപ്പോൾ സിനിമയുടെ മലയാളം ട്രെയ്‌ലർ റിലീസ് ചെയ്തു
വിജയ്‌യെ കൂടാതെ തൃഷ, മൻസൂർ അലി ഖാൻ, ഗൗതം വാസുദേവ് മേനോൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, സഞ്ജയ് ദത്ത്, അർജുൻ എന്നിവരാണ് ലിയോയിൽ അഭിനയിക്കുന്നത്.
വ്യാഴാഴ്ച റിലീസ് ചെയ്ത ലിയോ തമിഴ്‌നാട്ടിൽ മാത്രമല്ല, അയൽ സംസ്ഥാനങ്ങളായ കേരളത്തിലും കർണാടകയിലും റെക്കോർഡുകൾ തകർത്തുകൊണ്ട് ശക്തമായി തുടരുകയാണ്.