സിനിമയുടെ വിസ്മയലോകത്ത് എത്തിയിട്ട് 25 വർഷം;. എന്നോടൊപ്പം ഈ യാത്രയുടെ ഭാഗമായ ഓരോ വ്യക്തിക്കും നന്ദി: ലെന

lena
ഈ അടുത്ത കാലത്ത്’, ‘സ്പിരിറ്റ്’

സിനിമയിൽ എത്തിയതിന്റെ സിൽവർ ജൂബിലി ആഘോഷിക്കുകയാണ് ലെന. ജയരാജിന്റെ ‘സ്നേഹം’ എന്ന ചിത്രത്തിലൂടെയായിരുന്നു ലെനയുടെഅരങ്ങേറ്റം. ഇന്ന് കഥാപാത്രം നെഗറ്റീവാണോ പോസിറ്റിവാണോ എന്നൊന്നും നോക്കാതെ തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങൾക്ക് തന്റേതായൊരു ടച്ച് നൽകുന്ന അഭിനേത്രിയാണ് ലെന.

. “25 വർഷം മുമ്പ് ഈ ദിവസമാണ്ഞാൻ സിനിമയുടെ മാസ്മരിക ലോകത്തേക്ക് ചുവടുവെച്ചത്. ‘സ്നേഹം’ എന്ന സിനിമയിൽ എന്നെ കാസ്റ്റ്ചെയ്തതിന് സംവിധായകൻ ജയരാജിനോട് നന്ദിയുണ്ട്. എന്നോടൊപ്പം ഈ യാത്രയുടെ ഭാഗമായ ഓരോവ്യക്തിക്കും നന്ദി,” സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത കുറിപ്പിൽ ലെന പറയുന്നു.

25 വർഷങ്ങൾക്കിടയിൽ നൂറ്റിയമ്പതിനടുത്ത് ചിത്രങ്ങളിൽ ഇതിനകം ലൈന അഭിനയിച്ചുകഴിഞ്ഞു.മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്നു.‘ട്രാഫിക്’ എന്ന ചിത്രമാണ് ലെനയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായ ചിത്രങ്ങളിലൊന്ന്.
പിന്നീട് ‘സ്നേഹ വീട്’, ‘ഈ അടുത്ത കാലത്ത്’, ‘സ്പിരിറ്റ്’, ‘എന്ന് നിന്റെ മൊയ്തീൻ’,‘അതിരൻ’ തുടങ്ങിയ ചിത്രങ്ങൾ ലെനയുടെ കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

Share this story