‘ലീഡർ’ ചിത്രത്തിന്റെ ടീസർ പുറത്ത്

The teaser of the film 'Leader' is out

‘ദി ലെജൻഡ്’ എന്ന ചിത്രത്തിന് ശേഷം ലെജൻഡ് ശരവണൻ ടൈറ്റിൽ റോളിൽ എത്തുന്ന ‘ലീഡർ’ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ആർ.എസ്. ദുരൈ സെന്തിൽകുമാർ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിന്റെ ടീസർ ലോഞ്ച് ചെന്നൈയിലെ കമല തിയേറ്ററിൽ നടന്ന ഗംഭീര ചടങ്ങിലാണ് നടന്നത്. ഒരു മിനിറ്റും 21 സെക്കൻഡും ദൈർഘ്യമുള്ള ടീസർ, വമ്പൻ ആക്ഷൻ രംഗങ്ങളും വൈകാരിക നിമിഷങ്ങളും കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ മാസത്തിൽ മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ചിത്രം പാൻ-ഇന്ത്യൻ റിലീസായി തിയേറ്ററുകളിലെത്തും.

tRootC1469263">

തന്റെ മകളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന ഒരു പിതാവിന്റെ പോരാട്ടമാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നത്. അധോലോകവും പോലീസ് സേനയും തമ്മിലുള്ള ഏറ്റുമുട്ടലുകൾക്കിടയിൽ അകപ്പെട്ടുപോകുന്ന ഒരു സാധാരണക്കാരന്റെ കഥയാണ് ഈ ഹൈ-വോൾട്ടേജ് ആക്ഷൻ ഡ്രാമയെന്ന് സംവിധായകൻ വ്യക്തമാക്കി. ലാൽ, പായൽ രാജ്‌പുത്, ഷാം, ആൻഡ്രിയ ജെറമിയ, പ്രഭാകർ, അമൃത അയ്യർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തൂത്തുക്കുടി, ജയ്പൂർ, ജോർജിയ എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

ജിബ്രാന്റെ സംഗീതവും എസ്. വെങ്കിടേഷിന്റെ ഛായാഗ്രഹണവും ചിത്രത്തിന് വലിയ ദൃശ്യഭംഗി നൽകുന്നു. മഹേഷ് മാത്യു ഒരുക്കിയ തീവ്രമായ ആക്ഷൻ രംഗങ്ങൾ ടീസറിലെ പ്രധാന ആകർഷണമാണ്. ലെജൻഡ് ശരവണ സ്റ്റോർസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം സസ്പെൻസും മാസ് ഘടകങ്ങളും നിറഞ്ഞ ഒരു കംപ്ലീറ്റ് കൊമേഴ്സ്യൽ എന്റർടെയ്‌നർ ആയിരിക്കും. ടീസറിന് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Tags