‘ലർക്ക്’ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

lark
lark

സൈജു കുറുപ്പ്, അജു വർഗ്ഗീസ്, ടി.ജി. രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കേരള ടാക്കീസിന്റെ ബാനറിൽ എം.എ. നിഷാദ് കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് ‘ലർക്ക്’. ഇപ്പോഴിതാ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ എത്തിയിരിക്കുകയാണ്. തമിഴിലെ പ്രശസ്ത സംവിധായകനും നടനുമായ പാർത്ഥിപനും മലയാളത്തിലെ ഇരുപതോളം സംവിധായകരും ചേർന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അവരുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവതരിപ്പിച്ചത്. ‘പതിയിരിക്കുക’ എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്കായ ‘ലർക്ക്’ എന്ന ഈ പേര് ഇതിനോടകം തന്നെ ചർച്ചയായിട്ടുണ്ട്. വളരെ കാലിക പ്രാധാന്യമുള്ള വിഷയമാണ് എം.എ. നിഷാദ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

tRootC1469263">

‘ലർക്ക്’ ചിത്രത്തിൽ പ്രശാന്ത് അലക്സാണ്ടർ, എം.എ. നിഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, വിജയ് മേനോൻ, സജി സോമൻ, ബിജു സോപാനം, സോഹൻ സീനുലാൽ, വിനോദ് കേടാമംഗലം, കുമാർ സുനിൽ, രെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുളള, അച്ഛൽ മോഹൻദാസ്, കൃഷ്ണരാജ്, ഷാക്കിർ വർക്കല, അഖിൽ നമ്പ്യാർ, ഡോ. സജീഷ്, റഹീം മാർബൺ എന്നിവർക്കൊപ്പം നടിമാരായ അനുമോൾ, മഞ്ജു പിള്ള, മുത്തുമണി, സരിത കുക്കു, സന്ധ്യ മനോജ്, സ്മിനു സിജോ, രമ്യ പണിക്കർ, ബിന്ദു പ്രദീപ്, നീത മനോജ്, ഷീജ വക്കപ്പാടി, അനന്ത ലക്ഷ്മി, ബീന സജികുമാർ, ഭദ്ര തുടങ്ങിയവരും മറ്റ് പ്രധാന താരങ്ങളായി അണിനിരക്കുന്നുണ്ട്.

Tags