സൈജു കുറുപ്പും അജു വർഗീസും ഒന്നിക്കുന്ന ‘ലർക്ക്’ തിയറ്ററുകളിലേക്ക്

lark

 കേരള ടാക്കീസിന്റെ ബാനറിൽ പ്രമുഖ സംവിധായകൻ എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ലർക്ക്’ തിയറ്ററുകളിലേക്ക് എത്തുന്നു. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. സൈജു കുറുപ്പ്, അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം റിലീസിന് മുൻപ് തന്നെ നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ തിരഞ്ഞെടുക്കപ്പെടുകയും ഒട്ടനവധി പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട്. എലൈറ്റ് ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്, ബ്രിക്ക് സ്ട്രീറ്റ് ആന്റ് കോ, സെൻസ് അഡ്വഞ്ചർ ടൂർസ്, അരുൺ കുമാർ ടി.വി, മനോജ്‌ രത്‌നാകരൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.

മലയാളത്തിലെ വൻ താരനിരയാണ് ആർ. ഹരികുമാർ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ടി.ജി. രവി, ജാഫർ ഇടുക്കി, സുധീർ കരമന, അനുമോൾ, മഞ്ജു പിള്ള, മുത്തുമണി, സ്മിനു സിജോ തുടങ്ങിയ പ്രമുഖർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ജുബിൻ ജേക്കബ് തിരക്കഥയും രജീഷ് രാമൻ ഛായാഗ്രഹണവും നിർവ്വഹിച്ച ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് പ്രകാശ് അലക്സാണ്. വിപിൻ മണ്ണൂർ എഡിറ്റിംഗും മനു മഞ്ജിത്തിന്റെ വരികൾക്ക് മിനീഷ് തമ്പാൻ സംഗീതവും നൽകിയിരിക്കുന്നു. മാൻ മീഡിയ വിതരണത്തിനെത്തിക്കുന്ന ‘ലർക്ക്’ ജൂലൈ 24-നാണ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.  

Tags