ലാലേട്ടനും കല്യാണിക്കും ശേഷം ഹാഷിർ ആൻഡ് ഗ്യാങ്; കേരളത്തിൽ നിന്ന് 100 കോടി

'Vazha 2' sets box office record on first day


തുടരും, ലോക എന്നീ സിനിമകൾക്ക് ശേഷം കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 100 കോടി നേടുന്ന സിനിമയായി മാറിയിരിക്കുകയാണ് വാഴ 2 . പുറത്തിറങ്ങി 15 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. ഈ നേട്ടത്തിലേക്ക് പെട്ടെന്ന് എത്തുന്ന ആദ്യ മലയാള സിനിമ കൂടിയാണിത്. ആഗോള ബോക്സ് ഓഫീസിൽ നിന്നും 175 കോടിക്ക് മുകളിൽ ആണ് വാഴ 2 വിന്റെ ഇതുവരെയുള്ള നേട്ടം. 

ചിത്രം ഉടൻ തന്നെ 200 കോടിയിലേക്ക് എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. സിനിമയിലെ ഹാഷിറിന്റെയും ഗ്യാങ്ങിന്റെയും പ്രകടനത്തിന് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്. ആദ്യ ഭാഗത്തേക്കാൾ മികച്ചതാണ് സിനിമയെന്നും ഇമോഷണൽ സീനുകൾ മികച്ചുനിൽക്കുന്നു എന്നും കമന്റുകളുണ്ട്. സോഷ്യൽ മീഡിയ സെൻസേഷനുകൾ ആയ ഹാഷിർ ആൻഡ് ഗ്യാങ്, അൽ അമീൻ തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. ഇവർക്കൊപ്പം അൽഫോൻസ് പുത്രൻ, അജു വർഗീസ്, വിജയ് ബാബു എന്നിവരും സിനിമയിൽ പ്രധാന വേഷത്തിലുണ്ട്.

Tags