ഭാര്യയാവുക അമ്മയാവുക എന്നതെല്ലാം പ്രയാസമേറിയ കാര്യങ്ങളാണ്, തനിക്ക് ഒരിക്കലും അങ്ങനെയാവാൻ സാധിക്കില്ല : ലക്ഷ്മി ഗോപാലസ്വാമി

Becoming a wife and a mother are all difficult things, I could never be one of them: Lakshmi Gopalaswamy

 മലയാളികളുടെ പ്രിയതാരമായ ലക്ഷ്മി ഗോപാലസ്വാമി സിനിമയിലും നൃത്തത്തിലുമായി തന്റെ കഴിവ് തെളിയിച്ച കലാകാരിയാണ്. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി അരങ്ങേറ്റം കുറിച്ച താരം പിന്നീട് നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടി. അഭിനയജീവിതത്തിനൊപ്പം വ്യക്തിജീവിതത്തെയും കുറിച്ച് അറിയാൻ ആരാധകർക്ക് എന്നും താത്പര്യമുണ്ട്. എന്നാൽ വിവാഹജീവിതം തനിക്ക് അനുയോജ്യമല്ലെന്ന നിലപാടിലാണ് താരം ഇപ്പോൾ തുറന്നുപറയുന്നത്.

ഭാര്യയാവുക അമ്മയാവുക എന്നതെല്ലാം പ്രയാസമേറിയ കാര്യങ്ങളാണെന്നും തനിക്ക് ഒരിക്കലും അങ്ങനെയാവാൻ സാധിക്കില്ലെന്നുമാണ് നടി പറയുന്നത്. തിനിക്ക് വിവാഹം കഴിക്കണമെന്ന ആഗ്രഹം പോലും ഉണ്ടായിട്ടില്ലെന്ന് ലക്ഷ്മി പറയുന്നു. എന്ന് വെച്ച് തനിക്ക് കുട്ടികളെ ഇഷ്ടമല്ല എന്നല്ലെന്നും ആ ഉത്തരവാദിത്വം തനിക്ക് സെറ്റാകില്ലെന്നുമാണ് നടി പറയുന്നത്.

'വിവാഹം കഴിക്കണമെന്ന് ആഗ്രഹം എനിക്ക് ഉണ്ടാവുന്നതേ ഇല്ല, രാവിലെ കുട്ടികളെ സ്കൂളിൽ അയക്കാനായി അമ്മമാർ ബാഗും തൂക്കി നിൽക്കുമ്പോൾ, എത്ര വലിയ ഉത്തരവാദിത്വമാണത്. സ്ട്രെസാണ് കഷ്ടപ്പാടാണ്. അമ്മയാകുക എന്നത് എളുപ്പമുള്ള കാര്യമല്ല. നമുക്ക് സ്വന്തമായൊരു കുടുംബം വേണം. കുട്ടികളുണ്ടാകണം എന്നൊക്കെ എല്ലാ സ്ത്രീകൾക്കും ഉള്ള ആഗ്രഹമാണ്. പക്ഷേ ഇതുവരെ എനിക്ക് അങ്ങനെ ഒരു ആഗ്രഹമെ ഇല്ല. കല്യാണം കഴിക്കാതെ നിൽക്കുന്ന കൂട്ടുകാരുണ്ട് എനിക്ക്. കുട്ടികളെ ഒക്കെ എനിക്ക് വലിയ ഇഷ്ടമാണ്. അതെല്ലാം ഉണ്ട്. പക്ഷേ അതൊരു വ്യത്യസ്തമായ ഉത്തരവാദിത്വമാണ്. പക്ഷേ എനിക്കത് സെറ്റാവില്ല. ചില സമയങ്ങളിൽ ഒറ്റക്കാണെന്ന തോന്നൽ എനിക്ക് ഉണ്ടാകാറുണ്ട്. ഒരാളുണ്ടെങ്കിൽ എന്ന് തോന്നിയിട്ടുമുണ്ട്. പക്ഷേ ശരിയായ ഒരാളായിരിക്കണം', എന്നായിരുന്നു ലക്ഷ്മി ​ഗോപാലസ്വാമിയുടെ വാക്കുകൾ.

Tags