സാമാന്യ ബോധമില്ല, സന്തോഷ് വര്‍ക്കിയെ രൂക്ഷമായി വിമര്‍ശിച്ച് ബാല
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ബാല. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബാല അടുത്തിടെ സന്തോഷ് വര്‍ക്കിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് സന്തോഷ് വര്‍ക്കിയോട് ദേഷ്യപ്പെട്ടതെന്ന് വ്യക്തമാക്കുകയാണ് ബാല.
സന്തോഷ് വര്‍ക്കി ചെയ്ത കാര്യം തനിക്ക് തുറന്നു പറയാന്‍ പോലും മടിയുണ്ടെന്നു ബാല പറയുന്നു. ഭാര്യയും ഭര്‍ത്താവും ബെഡ് റൂമിലിരിക്കുമ്പോള്‍ സാമാന്യ ബോധമുള്ളവരാരെങ്കിലും അവിടേക്ക് വരുമോ? എന്നും താരം ചോദിക്കുന്നു.
ബാലയുടെ വാക്കുകള്‍ ഇങ്ങനെ,
സന്തോഷ് വര്‍ക്കിയുടെ അമ്മയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്. ആ അമ്മയെ മുന്നില്‍ നിര്‍ത്തിയാണ് അയാള്‍ ആളുകളുടെ സിമ്പതി നേടുന്നത്. എന്റെ ഭാര്യയെയോ കുടുംബത്തേയും പൊതുമധ്യത്തിലേക്ക് കൊണ്ടു വരരുത്. അങ്ങനെ ചെയ്യുന്നത് ചീപ്പ് ആണ്. എന്റെ ഭാര്യയോട് ഞാന്‍ വഴക്കിട്ടാല്‍ അതെന്റെ വ്യക്തിപരമായ കാര്യമാണ്. അത് മറ്റാരും ചോദ്യം ചെയ്യേണ്ടതില്ല
തനിക്കും ഭാര്യയ്ക്കും ഇടയില്‍ വലിയൊരു പ്രശ്‌നമുണ്ടായി. സന്തോഷ് വര്‍ക്കി വീട്ടില്‍ വരുമ്പോഴെല്ലാം എലിസബത്ത് റൂമില്‍ പോയി ഡോര്‍ അടച്ചിരിക്കും. വീട്ടിലേക്ക് വരുമ്പോള്‍ കോളിങ് ബെല്‍ അടിക്കുകയോ ഫോണ്‍ വിളിക്കുകയോ ചെയ്യുന്ന ശീലം സന്തോഷ് വര്‍ക്കിയ്ക്ക് ഇല്ല. വീട്ടില്‍ വന്ന് പലവട്ടം ബഹളമുണ്ടാക്കിയിട്ടുണ്ട്.
സന്തോഷ് വര്‍ക്കി ചെയ്ത കാര്യം തനിക്ക് തുറന്നു പറയാന്‍ പോലും മടിയുണ്ട്. ഭാര്യയും ഭര്‍ത്താവും ബെഡ് റൂമിലിരിക്കുമ്പോള്‍ സാമാന്യ ബോധമുള്ളവരാരെങ്കിലും അവിടേക്ക് വരുമോ? അങ്ങനെ വരുന്നവനെ വട്ടന്‍ എന്നോ കാമഭ്രാന്തന്‍ എന്നോ അല്ലേ വിളിക്കേണ്ടത്. ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ എന്ന് സന്തോഷ് വര്‍ക്കിയോട് ചോദിച്ച് നോക്കു. ഇല്ല എന്നാണ് പറയുന്നതെങ്കില്‍ അവന് ദൈവം ശിക്ഷ കൊടുക്കും' ബാല പറയുന്നു.