അമിത വേഗത്തില്‍ വാഹനമോടിച്ചാല്‍ കുവൈത്തില്‍ ഇനി കടുത്ത ശിക്ഷ

kuwait

അതിവേഗക്കാര്‍ക്ക് ഇനി ഇളവുകള്‍ ഉണ്ടാകില്ല.

കുവൈത്തില്‍ അമിതവേഗതയില്‍ വാഹനം ഓടിച്ച് മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്നവരെ പിടികൂടാന്‍ സുരക്ഷാ പരിശോധനകള്‍ അതീവ കര്‍ശനമാക്കി. ആവര്‍ത്തിച്ച് വേഗത പരിധി ലംഘിക്കുന്നവരെ നേരിട്ട് വിളിപ്പിക്കാനും അവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാനുമാണ് അധികൃതരുടെ തീരുമാനം. ട്രാഫിക് ക്യാമറകളില്‍ കുടുങ്ങുന്ന അതിവേഗക്കാര്‍ക്ക് ഇനി ഇളവുകള്‍ ഉണ്ടാകില്ല. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് ശിക്ഷകള്‍ കടുപ്പിക്കും.

tRootC1469263">


കേസ് കോടതിയിലേക്ക് പോകാതെ തീര്‍പ്പാക്കുകയാണെങ്കില്‍ 150 കുവൈറ്റ് ദിനാര്‍ പിഴയൊടുക്കണം. കേസ് കോടതിയില്‍ എത്തിയാല്‍ 1 മുതല്‍ 3 വര്‍ഷം വരെ തടവോ, 600 മുതല്‍ 1,000 ദിനാര്‍ വരെ പിഴയോ, അല്ലെങ്കില്‍ ഇവ രണ്ടുമോ ലഭിക്കാം. കുറ്റം തെളിഞ്ഞാല്‍ വാഹനം രണ്ട് മാസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വെക്കും. പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അശ്രദ്ധമായി വാഹനമോടിച്ച മൂന്ന് പേരെ ട്രാഫിക് വിഭാഗം അറസ്റ്റ് ചെയ്തു. ഇവരെ നിലവില്‍ ട്രാഫിക് ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. റോഡുകളില്‍ സുരക്ഷ ഉറപ്പാക്കാനും അപകടങ്ങള്‍ കുറയ്ക്കാനും വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ തുടരുമെന്ന് സുരക്ഷാ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

Tags