വിനീത്- കൈലാഷ്-ലാൽജോസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 'കുരുവിപാപ്പ' ; ചിത്രീകരണം ആരംഭിച്ചു....

sdfg

വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന ഫാമിലി സറ്റയർ ചിത്രം 'കുരുവിപാപ്പ'യുടെ ചിത്രീകരണം നിലംമ്പൂരിൽ ആരംഭിച്ചു. ബിസ്മിത് നിലംബൂർ, ജാസ്മിൻ ജാസ്സ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം 'സീറോ പ്ലസ് എന്റർടൈൻമെൻസ്'ന്റെ ബാനറിൽ ബഷീർ കെ.കെ ആണ് നിർമ്മിക്കുന്നത്. ക്ലാപ്പ് ബോയ് മൂവി സ്റ്റുഡിയോസ്സാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. 'സ്റ്റാന്‍ഡേര്‍ഡ് 10-E, 1999 ബാച്ച്' എന്ന ചിത്രത്തിന് ശേഷം ജോഷി ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുരുവിപാപ്പ'. തൻഹ ഫാത്തിമ, സന്തോഷ്‌ കീഴാറ്റൂർ, സാജിദ് യാഹിയ, ജോണി ആന്റണി, ബിറ്റോ ഡേവിസ്, ഇബ്രാഹിംകുട്ടി, മജീദ്, കിച്ചു ടെല്ലസ്, കൊല്ലം സുധി, പ്രസന്നാ മാസ്റ്റർ, നിലംമ്പൂർ ആയിഷ, സീനത്ത്,അതിഥി റോയ്, ജീജ സുരേന്ദ്രൻ, മായ വിശ്വനാഥ്, രമ്യ രാജേഷ്, അരിസ്റ്റോ സുരേഷ്, കാർത്തിക് സൂര്യ, സിദ്ധു, നീരവ് മാധവ്, കലാ മാസ്റ്റർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. 

വിപിൻ മോഹൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് വി.ടി ശ്രീജിത്താണ്. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ധന്യ പ്രദീപ് എന്നിവരുടെ വരികൾക്ക് പ്രദീപ് ടോം, യൂനിസ് യോ എന്നിവർ ചേർന്നാണ് സംഗീതം പകരുന്നു. കലാസംവിധാനം: കോയാസ്, വസ്ത്രാലങ്കാരം: ശരണ്യ ജീബു, മേയ്ക്കപ്പ്: ജിജു കൊടുങ്ങല്ലൂർ, പ്രൊജക്ട് ഡിസൈനർ: ലിജു നടേരി, സൗണ്ട് ഡിസൈൻ: രഞ്ജു രാജ് മാത്യു, അസോസിയേറ്റ് ഡയറക്ടർ: അഖിൽ കടവൂർ, സിജോ ജോസഫ്, പ്രൊമോ കട്ട്സ്: ഷാജു വി.എസ്, കോർഡിനേറ്റർ: റോയ് ആന്റണി, സ്റ്റിൽസ്: സജിൻ, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്സ്, ഡിസൈൻ: വിധു ജോൺസ് എന്റർടൈൻമെന്റ്സ്.

Share this story