‘കുരുക്ക്’ മലയാളം മൂവി ചിത്രീകരണം തുടങ്ങി
Oct 21, 2024, 20:48 IST
കല്പറ്റ: ഫിലിം 369 പ്രസൻസ് ബാനറിൽ ശിഹാബ് ഷാ വയനാടും, ജംനീഷ് ബാബുവും, സംവിധാനം ചെയ്യുന്ന ‘കുരുക്ക്’ മലയാളം മൂവി ചിത്രീകരണം തുടങ്ങി. അമ്പലവയൽ വെച്ച് സിനിമതാരം സലിം ബാവ ബത്തേരി , ഡയറക്ടർ ശിഹാബ്ഷ ,ജംനീഷ് ബാബു ,റിട്ടേട്എസ് ഐ രാമാനുണ്ണി നായർകുഴി എന്നിവരുടെ സാന്നിധ്യത്തിൽ പൂജ നിർവഹിച്ചു.
അമ്പലവയൽ, നെടുംപൊയിൽ ,പുൽപള്ളി ആണ് ലൊക്കേഷൻ. കഥ- തിരക്കഥ ജംനീഷ് ബാബു. ശ്രീജിത്ത് കല്പറ്റ, സുന്ദർ രാജ് ഇടപെട്ടി, ബാബു കൊളവയൽ, നജുമുദ്ധീൻ, ഷേർലി കല്പറ്റ, ബിന്ദു അമ്പലവയൽ, സുബൈർ സുധി, ജംനീഷ് ബാബു എന്നിവർ വേഷമിടുന്നു. ആന്റണിയുടെ അനിയൻ വാവയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തെ ആസ്പദമാക്കിയാണ് കഥ.