കുഞ്ഞിക്കവിൾ മേഘമേ… തുള്ളിത്തുളുമ്പാതെ നീ…’; ട്രെൻഡിങ് ആണെന്നത് ഒരു ബഹുമതി പോലെ , വൈറലാകുമെന്ന് കരുതി ഇതുവരെ എഴിതിയിട്ടില്ല:വിനായക് ശശികുമാർ
മലായാളിയുടെ സന്തോഷത്തിലും സങ്കടത്തിലും എല്ലാം ഏറെ പങ്ക് വഹിച്ച് സുന്ദകരമായ ഒരു ഗാനമുണ്ട്. കുഞ്ഞിക്കൾ മേഘമേ എന്ന് തുടങ്ങുന്ന ഈ മനോഹര ഗാനമാണ് സിനിമയിറങ്ങുന്നതിനും മുന്നെ മലയാളി ഏറ്റെടുത്തത്. ചില നേരങ്ങളിൽ വെറുമൊരു നേർത്ത തൂവൽ കൊണ്ട് പോലും മുറിവേൽപ്പിക്കാൻ കഴിയുന്ന നമ്മുടെയൊക്കെ മനസിനെ അത്രയും ആഴത്തിൽ സ്പർശിച്ച ഗാനം ജനങ്ങൾ ഏറ്റെടുത്തതിലും സമൂഹമാധ്യമങ്ങളിൽ വൈറലായതിലും പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഗാന രചയിതാവായ വിനായക് ശശി കുമാർ. ഗാനം ജനങ്ങൾ ഏറ്റെടുത്തതിൽ ഏറെ സന്തോഷമുണ്ടെന്നാണ് ഗാന രചയിതാവ് പറഞ്ഞിരിക്കുന്നത്.
tRootC1469263">സോഷ്യൽ മീഡിയയിൽ വൈറലാകണം എന്ന് കരുതി എഴുതിയ പാട്ടല്ല എന്നും ട്രെൻഡിങ് ആണെന്നത് ഒരു ബഹുമതി പോലെയാണെന്നും വിനായക് ശശികുമാർ പറയുന്നുണ്ട്. വൈറരലാകുമെന്ന് കരുതി ഇതുവരെ ഒരു ഗാനവും എഴുതിയിട്ടില്ല. ഗാനത്തിലെ വരികൾ പോലെ ഈ വർഷത്തിലെ മികച്ചൊരു തുടക്കം കൂടിയാണ് ഇതെന്നും വിനായക് ശശി കുമാർ പറയുന്നു.
ജോൺപോൾ ആണ് ഗാനത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. 2013 ൽ കുട്ടീം കോലും എന്ന ചിത്രത്തിലൂടെയാണ് ഗാനരചയിതാവായി സിനിമയിൽ വിനായക് ശശികുമാർ അരങ്ങേറ്റം കുറിക്കുന്നത്. അതേവർഷം തന്നെ സമീർ താഹിർ സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലെ ജനങ്ങൾ ഏറ്റെടുത്ത ഗാനവും എഴുതിയത് വിനായക് ശശികുമാറാണ്.
.jpg)


