മുബൈക്കെതിരെ വിജയം അനിവാര്യം, ജയിക്കാനുള്ള കഠിന പരിശീലനത്തിലാണെന്നു കുഞ്ചാക്കോബോബൻ
Sat, 4 Mar 2023

വിജയ പ്രതീക്ഷയോടെയാണ് മലയാളി താരങ്ങൾ കളത്തിലിറങ്ങുന്നത്
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ C3 കേരള സ്‌ട്രൈക്കേഴ്‌സ് നാളെ മുംബൈ ഹീറോസിനെ നേരിടും. നാളെ നടക്കുന്ന മത്സരം നിർണായകമാണ്. അതുകൊണ്ടുതന്നെ കഠിന പരിശീലനത്തിലാണ് കുഞ്ചാക്കോബോബൻ നേതൃത്വം നൽകുന്ന C3 കേരള സ്‌ട്രൈക്കേഴ്‌സ്.
മുബൈക്കെതിരെ വിജയം അനിവാര്യമാണ്. ജയിക്കാനുള്ള കഠിന പരിശീലനത്തിലാണെന്നും കുഞ്ചാക്കോബോബൻ പറഞ്ഞു. പുതിയ മത്സരഘടന വെല്ലുവിളിയാണ്.
വിജയ പ്രതീക്ഷയോടെയാണ് മലയാളി താരങ്ങൾ കളത്തിലിറങ്ങുന്നത്. നാളെ വൈകിട്ട് 7 മണിക്ക് കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം.