അമല്‍ നീരദ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ പ്രതിനായകന്‍

'ഭീഷ്മ പര്‍വ്വ'ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ പ്രതിനായകനെന്ന് റിപ്പോര്‍ട്ട്. സിനിമയുടെ സെറ്റില്‍ സംവിധായകനൊപ്പം കുഞ്ചാക്കോ ബോബനും തിരക്കഥാകൃത്ത് ഉണ്ണി ആറും ഇരിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പുതിയ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ഷറഫുദ്ദീന്‍ സിനിമയുടെ ഭാഗമാണെന്ന റിപ്പോര്‍ട്ട് നേരത്തെ ഉണ്ടായിരുന്നു. ഷറഫുദ്ദീനാണ് നായകനെന്നാണ് പുതിയ വിവരം.
അമല്‍ നീരദ് ചിത്രത്തില്‍ മുന്‍നിര താരം പ്രതിനായകനാകുന്നത് ആദ്യമല്ല. ജയസൂര്യയാണ് 'ഇയ്യോബിന്റെ പുസ്തക'ത്തില്‍ അങ്കൂര്‍ റാവുത്തര്‍ എന്ന മാസ് വില്ലനെ അവതരിപ്പിച്ചത്. കുഞ്ചാക്കോ ബോബന്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. താരം അഭിനയിക്കുന്ന അടുത്ത ഷെഡ്യൂള്‍ സെപ്റ്റംബര്‍ 22ന് ആരംഭിക്കും. അമല്‍ നീരദിനൊപ്പം കുഞ്ചാക്കോ ബോബന്‍ ഒന്നിക്കുന്നത് ഇതാദ്യമാണ്. സംവിധായകന്റെ 'വരത്തനി'ല്‍ ഷറഫുദ്ദീന്‍ പ്രതിനായകനായിരുന്നു
ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. വീണാ നന്ദകുമാറാണ് മറ്റൊരു താരം.