'കുമ്പളങ്ങി നൈറ്റ്സ്' വീണ്ടും തിയറ്ററുകളിലേക്ക് ; റീ റിലീസ് അപ്ഡേറ്റ് പുറത്ത്


ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തിന് കേരളത്തിന് പുറത്തും ഏറെ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഫഹദ് ഫാസില്‍, ഷെയിന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് അന്ന ബെന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ കുമ്പളങ്ങി നൈറ്റ്‌സ് മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോഴിതാ ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
മാര്‍ച്ച് ഏഴിന് പിവിആര്‍ ഐനോക്‌സ് സ്‌ക്രീനുകളില്‍ കുമ്പളങ്ങി നൈറ്റ്‌സ് റീ റിലീസ് ചെയ്യും. തിയേറ്ററിന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. ശ്യാം പുഷ്‌കരന്റെ രചനയില്‍ ഒരുങ്ങിയ കുമ്പളങ്ങി നൈറ്റ്സ് വര്‍ക്കിംഗ് ക്ലാസ് ഹീറോയുടെ ബാനറില്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് എന്ന നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മ്മിച്ചത്.
ഷൈജു ഖാലിദ് ക്യാമറയും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിച്ചു. ചിത്രത്തിലെ ഗാനങ്ങളെല്ലാം വലിയ ശ്രദ്ധയാണ് നേടിയത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രം ഏറെ കയ്യടികള്‍ നേടിയിരുന്നു.