കുബേരയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്
ശേഖർ കമ്മൂലയുടെ സംവിധാനത്തിൽ ധനുഷ് നായകനായെത്തിയ കുബേര മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ മുന്നേറുകയാണ്. ശേഖർ കമ്മൂലയുടെ സംവിധായക മികവിനെ പോലെ തന്നെ ചിത്രത്തിൽ ധനുഷിന്റെ പ്രകടനത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ രേഖപ്പെടുത്തുന്നത്. ആദ്യ ദിനം തന്നെ 30 കോടി ചിത്രം നേടിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. തെലുങ്കിലും തമിഴിലും ഇറങ്ങിയ സിനിമയുടെ തെലുങ്ക് പതിപ്പിൽ നിന്നാണ് കൂടുതൽ കളക്ഷൻ ലഭിച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ മലയാളം പതിപ്പിന് ബോക്സ് ഓഫീസിൽ ചലനം ഉണ്ടാക്കാൻ കഴിയുന്നില്ലെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
tRootC1469263">ചിത്രം റിലീസ് ചെയ്തത് മൂന്ന് ദിവസം പിന്നിടുമ്പോഴും 55 ലക്ഷം മാത്രമാണ് കുബേരയ്ക്ക് കേരളത്തിൽ നിന്ന് നേടാനായത് എന്നാണ് ട്രാക്കർമാരുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ വരും ദിവസങ്ങളിൽ ചിത്രത്തിന് കേരളത്തിൽ മുന്നേറ്റമുണ്ടാക്കാൻ കഴിയുമോ എന്നാണ് ട്രേഡ് അനലിസ്റ്റുകൾ ഉറ്റുനോക്കുന്നത്. അതേസമയം ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയ രശ്മിക മന്ദാനയുടെയും നാഗാർജുനയുടെയും പ്രകടനത്തിനും ദക്ഷിണേന്ത്യയിൽ നിന്ന് മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട് . ഇവരെ കൂടാതെ വില്ലൻ വേഷത്തിലെത്തിയ ബോളിവുഡ് നടൻ ജിം സർഭിന്റെ പ്രകടനത്തെയും സിനിമ പ്രേമികൾ ഏറ്റെടുത്ത് കഴിഞ്ഞു. സിനിമ കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.
.jpg)


