നടി കൃതിക കമ്രയും ഗൗരവ് കപൂറും വിവാഹിതരായി

kritika

രജിസ്ട്രര്‍ വിവാഹമാണ് ഇരുവരും തെരഞ്ഞെടുത്തത്.

നടി കൃതിക കമ്രയും ടെലിവിഷന്‍ അവതാരകന്‍ ഗൗരവ് കപൂറും വിവാഹിതരായി. മുംബൈയിലെ ബാന്ദ്രയിലെ വീട്ടില്‍ ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. രജിസ്ട്രര്‍ വിവാഹമാണ് ഇരുവരും തെരഞ്ഞെടുത്തത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
സിംപിളായിട്ടുള്ള ചുവന്ന സാരിയാണ് കൃതിക ധരിച്ചത്. ചന്ദേരിയിലെ വനിതാ കരകൗശല വിദഗ്ദരാണ് സാരിക്ക് പിന്നില്‍. താരത്തിന്റെ അമ്മയാണ് സാരി സമ്മാനിച്ചത്. വസ്ത്രത്തിനൊപ്പം ഒരു ചോക്കറും ലെയേര്‍ഡ് നെക്ലേസും അണിഞ്ഞിട്ടുണ്ടായിരുന്നു

 വിനോദ, കായിക മേഖലകളില്‍ നിന്നുള്ള നിരവധി പ്രശസ്ത വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു. നടിമാരായ സോഹ അലി ഖാന്‍, ഫര്‍ഹാന്‍ അക്തര്‍, അന്യ സിംഗ് എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു. നേഹ ധൂപിയ, അംഗദ് ബേദി എന്നിവര്‍ക്കൊപ്പം മലൈക അറോറയും ചടങ്ങില്‍ എത്തിയിരുന്നു.

Tags