ജയകൃഷ്ണൻ പ്രധാന വേഷത്തിലെത്തുന്ന 'കൃഷ്ണകൃപാസാഗരം'; ചിത്രീകരണം പുരോഗമിക്കുന്നു......

google news
dfj

ദേവി ക്രിയേഷൻസിന്റെ ബാനറിൽ വിംഗ് കമാൻഡർ ദേവീദാസ് കഥ തിരക്കഥ സംഭാഷണം എഴുതി നവാഗത സംവിധായകൻ അനീഷ് വാസുദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "കൃഷ്ണ കൃപാസാഗരം". സിനിമയുടെ ചിത്രീകരണം ഒറ്റപ്പാലത്തും പരിസര പ്രദേശങ്ങളിലുമായ് പുരോഗമിക്കുന്നു.  ഒരു എയർ ഫോഴ്സ് ഓഫീസർക്ക് അയാളുടെ വീടിനോടും വീട്ടുകാരോടും ഉള്ള സ്നേഹവും ഉത്തരവാദിത്തവും മൂലം അനുഭവിക്കേണ്ടിവന്ന യാതനകളുടെ ഒരു നേർകാഴ്ചയാണ് സിനിമ. ജയകൃഷ്ണൻ, കലാഭവൻ നവാസ്, സാലു കൂറ്റനാട്, ശ്രീനിവാസൻ, ബിജീഷ് ആവനൂർ, അഭിനവ്, ഷൈലജ കൊട്ടാരക്കര, ഐശ്വര്യസഞ്ജയ്‌, ജ്യോതികൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. പുതുമുഖം ആതിര മുരളിയാണ് ചിത്രത്തിലെ നായിക.

ക്യാമറ: ജിജു വിഷ്വൽ, അസോസിയേറ്റ് ഡയറക്ടർ: ജയേഷ്, അരുൺ സിതാര, ജനാർദ്ധനൻ, ആർട്ട്‌: അടൂർ മണിക്കുട്ടൻ, മേക്കപ്പ്: സ്വാമി. കോസ്റ്റ്യൂം: അനിൽ ആറന്മുള, പ്രൊഡക്ഷൻ കൺട്രോളർ: നവീൻ നാരായണൻ, പ്രൊജക്റ്റ്‌ ഡിസൈനർ & അസിസ്റ്റന്റ് ഡയറക്ടർ: സഞ്ജയ്‌വിജയ്, പി.ആർ.ഒ: പി.ശിവപ്രസാദ്. ചിത്രം ഓഗസ്റ്റ്‌ ആദ്യവാരത്തിൽ തീയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Tags