കൃഷ്ണാഷ്ടമി ചിത്രീകരണം പൂർത്തിയായി

krishnashtami
krishnashtami

 അനിൽ അമ്പലക്കര നിർമ്മിച്ച് ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന ”കൃഷ്ണാഷ്ടമി: the book of dry leaves” സിനിമയുടെ ചിത്രീകരണം തിരുവനന്തപുരം പൂവാറിൽ പൂർത്തിയായി. വൈലോപ്പിള്ളി ശ്രീധരമേനോന്റെ കൃഷ്ണാഷ്ടമി എന്ന കവിതയുടെ പുതിയകാല സിനിമാറ്റിക് വായനയാണ് ഇത്.

പ്രസിദ്ധ സംവിധായകൻ ജിയോ ബേബി മുഖ്യ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ സംഗീത സംവിധാനം ഔസേപ്പച്ചൻ നിർവ്വഹിക്കുന്നു. വൈലോപ്പിള്ളിയുടെ വരികൾ കൂടാതെ അഭിലാഷ് ബാബു രചിച്ച ഗാനങ്ങളും ഈ സിനിമയിലുണ്ട്. ഔസേപ്പച്ചൻ, വിദ്യാധരൻ മാസ്റ്റർ എന്നിവരും പുതുമുഖ ഗായകരും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

tRootC1469263">

ദുരധികാരപ്രയോഗത്തിന് ഇരയാകുന്ന നിസ്വരായ ജനങ്ങളുടെ ജീവിതമാണ് കവിതയും സിനിമയും പറയുന്നത്. എട്ട് ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ സിനിമയിൽ കൂടുതലും ഓഡിഷനിലൂടെ എത്തിയ പുതുമുഖങ്ങളാണ് അഭിനയിച്ചിട്ടുള്ളത്.

ജൂലൈയിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി ഓഗസ്റ്റ് ആദ്യം മുതൽ ഫെസ്റ്റിവൽ വേദികളിലേക്കും തുടർന്ന് തീയേറ്ററുകളിലേക്കും സിനിമ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് നിർമ്മാതാവ് അനിൽ അമ്പലക്കര പറഞ്ഞു.

ഛായാഗ്രഹണം- ജിതിൻ മാത്യു, എഡിറ്റിങ്,സൗണ്ട്- അനു ജോർജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കാർത്തിക് ജോഗേഷ്, പ്രോജക്റ്റ് ഡിസൈനർ- ഷാജി എ ജോൺ,
പ്രൊഡക്ഷൻ ഡിസൈനർ-ദിലീപ് ദാസ്, പ്രൊഡക്ഷൻ കൺട്രോളർ-ജയേഷ് എൽ ആർ,
പ്രെഡക്ഷൻ എക്സിക്യൂട്ടീവ്- ശ്രീജിത് വിശ്വനാഥൻ, മേക്കപ്പ്-ബിനു സത്യൻ,
കോസ്റ്റ്യൂസ്- അനന്തപത്മനാഭൻ, ലൈവ് സൗണ്ട്- ഋഷിപ്രിയൻ, സഹസംവിധാനം- അഭിജിത്ത് ചിത്രകുമാർ,ഹരിദാസ് ഡി,പി ആർ ഒ-എ എസ് ദിനേശ്.
 

Tags