ചലച്ചിത്ര സംവിധായകൻ കെ.പി. ശശി അന്തരിച്ചു
Sun, 25 Dec 2022

സിനിമാ സംവിധായകനും ഡോക്യുമെന്ററി നിർമാതാവുമായി കെ.പി ശശി അന്തരിച്ചു. 64 വയസായിരുന്നു. കൊച്ചി സ്വദേശിയായ അദ്ദേഹം ഡോക്യുമെന്ററി സംവിധായകൻ, ആക്ടിവിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധ നേടി. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 'ഇലയും മുള്ളും' എന്ന സിനിമയ്ക്ക് ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ട്.
റെസിസ്റ്റിംഗ് കോസ്റ്റൽ ഇൻവേഷൻ, അമേരിക്ക അമേരിക്ക, ലിവിങ് ഇൻ ഫിയർ, ഡവലപ്മെന്റ് അറ്റ് ഗൺപോയന്റ് തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. ജെ.എൻ.യു. സർവ്വകലാശാലയിൽ വിദ്യാർത്ഥിയായിരിക്കെ കാർട്ടൂണിസ്റ്റായി പ്രവർത്തിച്ചുതുടങ്ങി. വിബ്ജ്യോർ (VIBGYOR) ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകരിൽ ഒരാളാണ്. മാർക്സിസ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായ കെ. ദാമോദരന്റെ മകനാണ് കെ.പി ശശി.