ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയിൽ ജോയിൻ ചെയ്തു; കോട്ടയം നസീർ

kottayam
ഡോക്ടർമാർക്കും നഴ്‌സുമാർക്കും പ്രാർത്ഥിച്ചവർക്കും നസീർ നന്ദി

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടന്‍  കോട്ടയം നസീര്‍ ആശുപത്രി വിട്ടതോടെ പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തു.

 അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്‌സുമാർക്കും പ്രാർത്ഥിച്ചവർക്കും നസീർ നന്ദി പറയുകയും ചെയ്‌തു.

"ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയിൽ ജോയിൻ ചെയ്തു...എന്നെ ചികിൽസിച്ച കാരിതാസ് ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും... പരിചരിച്ച നഴ്‌സുമാർക്കും എന്റെ അസുഖ വിവരം ഫോണിൽ വിളിച്ചു അന്ന്വേഷിക്കുകയും..... വന്നു കാണുകയും..... എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി", എന്നാണ് കോട്ടയം നസീർ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. 

Share this story