നെഞ്ചുവേദന : നടൻ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Kottayam Nazeer

കോട്ടയം: നടന്‍ കോട്ടയം നസീറിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് നസീറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ നെഞ്ചുവേദനയെത്തുടര്‍ന്നാണ് അദ്ദേഹം ചികിത്സ തേടിയത്. അദ്ദേഹത്തെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി. നിലവില്‍ ഐസിയുവിലാണ്. ആരോ​ഗ്യനില തൃപ്തികരമാണ്.


 

Share this story