'കൊറ്റവൈ' ടൈറ്റിൽ പ്രൊമോ വിഡിയോ പുറത്ത്

kottave
kottave

 ശ്രീവല്ലഭൻ. ബി. സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കൊറ്റവൈ'. ശ്രീവല്ലഭന്‍റെ അഞ്ചാമത്തെ ചിത്രമായ കൊറ്റവൈ വ്യത്യസ്തമായ കഥ പറയുന്ന റോഡ് മൂവിയാണ്. മുംബൈയിൽ നിന്നും ഒരു പ്രത്യേക സാഹചര്യത്തിൽ കേരളത്തിലേക്ക് യാത്ര തിരിച്ച ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

tRootC1469263">

എല്ലാ തലമുറക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് സിനിമ ചിത്രീകരിക്കുന്നത്. പാരല്ലക്സ് ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനലിലൂടെ ടൈറ്റിൽ പ്രൊമോ വിഡിയോ റിലീസ് ചെയ്തു. ശ്രീവല്ലഭന്‍റെ കഥക്ക് ശ്രീവല്ലഭനും ആഷിം സൈനുൽ ആബ്ദീനും ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു.

പുതുമുഖ സംഗീത സംവിധായകനും ഗായകനും കൂടിയായ കെ. എസ്. സായി മഹേശ്വറിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണ് കൊറ്റവൈ. മലയാളത്തിലെ പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കും. സിനിമയുടെ മറ്റ് വിശേഷങ്ങൾ പിന്നാലെ അറിയിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.
 

Tags