‘കൂടൽ’ 20 ന് പ്രദർശനത്തിനെത്തും

Bibin George movie 'Koodal' first look poster released
Bibin George movie 'Koodal' first look poster released

ക്യാമ്പിംഗിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണ് “കൂടൽ”. ചിത്രം ജൂൺ 20 ന് പ്രദർശനത്തിനെത്തുന്നു എന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. യുവനടൻമാരിൽ ശ്രദ്ധേയനായ ബിബിൻ ജോർജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

tRootC1469263">

ഇന്നത്തെ യുവത്വത്തിൻ്റെ ആഘോഷവും അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പ്രമേയമാക്കുന്നത്. ആക്ഷനും ആവേശം നിറയ്ക്കുന്ന എട്ട് ഗാനങ്ങളും ചിത്രത്തിൻ്റെ ഹൈലൈറ്റാണ്. ചെക്കൻ എന്ന ചിത്രത്തിന് ശേഷം ഷാഫി എപ്പിക്കാടാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ബിബിൻ ജോർജിനെ കൂടാതെ വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ് (തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജിൻ്റെ പിതാവ്), കെവിൻ പോൾ, വിജയകൃഷ്ണൻ, റാഫി, അഖിൽ ഷാ, സാംജീവൻ, മറീന മൈക്കിൾ, നിയ വർഗീസ്, അനു സോനാരാ (നടി അനു സിത്താരയുടെ സഹോദരി), റിയ ഇഷ, ലാലി പി എം, അർച്ചന രഞ്ജിത്ത്, ഹിഫ്രാസ്, ദാസേട്ടൻ കോഴിക്കോട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Tags