കോളിവുഡിലും ‘തുടരും ; തരുണിനെ ക്ഷണിച്ചുവരുത്തി അഭിനന്ദിച്ച് സൂര്യയും, കാർത്തിയും

'Will continue' in Kollywood too; Suriya and Karthi congratulate Tarun by inviting him
'Will continue' in Kollywood too; Suriya and Karthi congratulate Tarun by inviting him

ചെന്നൈ: മലയാള സിനിമ കണ്ട വലിയ ഹിറ്റുകളിൽ ഒന്നായി മാറുകയാണ് തുടരും.  ചിത്രത്തിൻറെ വിജയാഘോഷത്തിലാണ് സംവിധായകൻ തരുൺ മൂർത്തി. തരുൺ സോഷ്യൽ മീ‍ഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. 

തമിഴകത്തെ സൂപ്പർതാരങ്ങളായ സൂര്യയും കാർത്തിയും തരുൺ മൂർത്തിയെ കണ്ട് അഭിനന്ദിച്ച കാര്യമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. കുടുംബസമേതമാണ് തരുൺ താരങ്ങളെ കണ്ടത്. സൂര്യ, ജ്യോതിക, കാർത്തി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും സംവിധായകൻ പങ്കുവച്ചിട്ടുണ്ട്. തുടരും സിനിമയോടും മോഹൻലാലിനോടുമുള്ള മൂവരുടേയും സ്‌നേഹവും ആദരവും എടുത്ത് പറയുന്നുണ്ട് തരുൺ മൂർത്തിയുടെ പോസ്റ്റ്. 

tRootC1469263">

കാർത്തിക്കൊപ്പമുള്ള ചിത്രം സ്റ്റോറിയായി ഇട്ട തരുൺ എഴുതിയത് ഇങ്ങനെയാണ്, കോളിവുഡിലും ‘തുടരും’ തരംഗം എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഫാൻ ബോയ്‌സിനെ കണക്റ്റ് ചെയ്യുന്നു. എന്നെ ക്ഷണിച്ചതിനും മലയാള സിനിമയോടും ലാൽ സാറിനോടുമുള്ള നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും നന്ദിയുണ്ട്.".

അതേ സമയം ബോക്സോഫീസിൽ കുതിപ്പ് തുടരുകയാണ് മോഹൻലാൽ ചിത്രം. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 200 കോടി ക്ലബ്ബിൽ നേരത്തേ ഇടംപിടിച്ചിരുന്ന ചിത്രം കേരളത്തിൽ നിന്ന് മാത്രം നേടിയത് 100 കോടിയിലധികം ഗ്രോസ് ആണ്. ആദ്യമായാണ് ഒരു സിനിമ കേരളത്തിൽ നിന്ന് മാത്രം 100 കോടി പിന്നിടുന്നത്.

ടിക്കറ്റ് വിൽപ്പനയിലും ഇത് പ്രതിഫലിക്കുന്നുണ്ട്. ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിൽ ആക്കിയിരിക്കുകയാണ് മോഹൻലാൽ ചിത്രം. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന മലയാള ചിത്രം എന്ന റെക്കോർഡ് ആണ് തുടരും സ്വന്തമാക്കിയിരിക്കുന്നത്. മഞ്ഞുമ്മൽ ബോയ്‍സിനെ മറികടന്നാണ് എക്കാലത്തെയും ഈ നേട്ടം ചിത്രം സ്വന്തമാക്കിയത്. 

43 ലക്ഷം ടിക്കറ്റുകളാണ് മഞ്ഞുമ്മൽ ലൈഫ് ടൈമിൻ വിറ്റിരുന്നതെങ്കിൽ തുടരും ഇതിനകം തന്നെ 43.30 ലക്ഷം ടിക്കറ്റുകൾ മറികടന്നിട്ടുണ്ട്. എമ്പുരാൻ ആണ് ഈ ഓൾ ടൈം ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. 37.5 ലക്ഷം ടിക്കറ്റുകളാണ് ചിത്രം വിറ്റത്. നാലാം സ്ഥാനത്തുള്ള ആവേശം 30 ലക്ഷം ടിക്കറ്റുകളും അഞ്ചാം സ്ഥാനത്തുള്ള ആടുജീവിതം 29.2 ലക്ഷം ടിക്കറ്റുകളും വിറ്റിരുന്നു. 


 
 

Tags