എട്ടിൻ പണിയായി 'കോലാഹല'ത്തിലെ പുതിയ ഗാനം..

The new song from 'Kolahalam' has been in the works for eight months..
The new song from 'Kolahalam' has been in the works for eight months..

സംവിധായകൻ ലാൽജോസ് ആദ്യമായി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം കോലാഹലത്തിലെ 'എട്ടിൻ പണി' എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തു. മനോഹരമായ വരികളും അത്ര തന്നെ മികവുറ്റ വിഷ്വൽസും കൂടെ ചേർന്നപ്പോൾ മലയാളികൾക്ക് ലഭിച്ചിരിക്കുന്നത് മനോഹരമായ ഗാനമാണ്. വിഷ്ണു ശിവശങ്കർ സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയത് ഗണേഷ് മലയത്ത് ആണ്.

tRootC1469263">

സംഗീത സംവിധായകനൊപ്പം, പ്രണവ് സി.പിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'ഭഗവാൻ ദാസൻ്റെ രാമരാജ്യം’ എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ചിത്രം തീർത്തും കോമഡി ഫാമിലി ഡ്രാമ വിഭാഗത്തിലുള്ളതാണ്. ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറുകളിൽ സന്തോഷ് പുത്തൻ, രാജേഷ് നായർ, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം നവാഗതനായ വിശാൽ വിശ്വനാഥിൻ്റേതാണ്. ചിത്രം ജൂലായ് 11ന് തീയേറ്റർ റിലീസ് ആയി എത്തും.

ഷിഹാബ് ഓങ്ങല്ലൂർ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. ചിത്രത്തിൽ സന്തോഷ് പുത്തൻ, കുമാർ സുനിൽ, അച്യുതാനന്ദൻ, സ്വാതി മോഹനൻ, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷൻ, രാജേഷ് നായർ, സത്യൻ ചവറ, വിഷ്ണു ബാലകൃഷ്ണൻ, രാജീവ്‌ പിള്ളത്ത് തുടങ്ങി ഒരുകൂട്ടം താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു. എഡിറ്റർ: ഷബീർ പി, പ്രൊഡക്ഷൻ കൺട്രോളർ: ലിജു നടേരി, ആർട്ട്: സുജിത് വയനാട്, സൗണ്ട് ഡിസൈൻ: ഹരിരാഗ് എം വാരിയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിശാൽ വിശ്വനാഥൻ, മ്യൂസിക് മിക്സ്: കിഷൻ ശ്രീബാൽ, കളറിസ്റ്റ്: ടിറ്റോ ഫ്രാൻസിസ്, മേക്കപ്പ്: ശ്രീജിത്ത് എൻ സുനിൽ, ലിറിക്സ്: ഗണേഷ് മലയത്ത്, ഫത്തഹു റഹ്മാൻ, വി.എഫ്.എക്സ്: ഫ്രെയിം ഫാക്ടറി, ഡിസൈൻസ്: കഥ,കിഷോർ ബാബു, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
 

Tags