ശ്രീനിവാസന്റെ വലുപ്പം അറിയാവുന്നത് കൊണ്ട് അവസരം ഉണ്ടായിട്ടും ഫ്രീയായി സംസാരിക്കാന്‍ ആയില്ല; അജു വര്‍ഗീസ്

aju

സിനിമ ഇഷ്ടപ്പെടാന്‍ കാരണം ശ്രീനിവാസന്‍ ആയിരുന്നുവെന്ന് പറയുകയാണ് നടന്‍ ഇപ്പോള്‍

കോമഡിയിലൂടെ കയ്യടി നേടി, ഇന്ന് നായകനായും സ്വഭാവനടനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് അജു വര്‍ഗീസ്. സിനിമ ഇഷ്ടപ്പെടാന്‍ കാരണം ശ്രീനിവാസന്‍ ആയിരുന്നുവെന്ന് പറയുകയാണ് നടന്‍ ഇപ്പോള്‍. ശ്രീനിവാസനുമായി സംസാരിക്കാന്‍ അവസരങ്ങള്‍ ഒരുപാട് ഉണ്ടായിട്ടും ഫ്രീ ആയി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അതിന് കാരണം അദ്ദേഹത്തിന്റെ വലുപ്പം തനിക്ക് അറിയുന്നത് കൊണ്ടാണെന്നും അജു വര്‍ഗീസ് പറഞ്ഞു. 

സിനിമ എന്ന മാധ്യമം എനിക്ക് ഇഷ്ടപ്പെടാന്‍ ശ്രീനി സാര്‍ ഒരു വലിയ കാരണമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനെ എപ്പോള്‍ കാണുമ്പോഴും എനിക്ക് ഫ്രീ ആയിട്ട് സംസാരിക്കാന്‍ പറ്റിയിട്ടില്ല. ആ വലുപ്പം എനിക്ക് അറിയാവുന്നത് കൊണ്ടാണ്. ഞാന്‍ അദ്ദേഹത്തിനെ വീട്ടില്‍ പോയപ്പോള്‍ എല്ലാം കണ്ടിട്ടുണ്ട്. എനിക്ക് അവസരങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ പറ്റിയിട്ടില്ല. എന്റെ മക്കള്‍ പിന്നെയും അദ്ദേഹത്തിനോട് വീട്ടില്‍ പോകുമ്പോള്‍ സംസാരിച്ചിട്ടുണ്ട്. അവര്‍ക്ക് അറിയില്ലല്ലോ ഇദ്ദേഹം ആരാണെന്ന്. പിന്നെ നമ്മള്‍ പോയിട്ട് അദ്ദേഹത്തിനോട് എന്ത് പറയാനാണ്. എന്തെങ്കിലും വിവരക്കേട് ആയിരിക്കുമോ എന്നൊരു ഭയം ഉണ്ടായിരുന്നു,' അജു വര്‍ഗീസ് പറഞ്ഞു.


 

Tags