കിയാര അദ്വാനിയും സിദ്ധാര്‍ഥ് മല്‍ഹോത്രയും വിവാഹിതരായി
Wed, 8 Feb 2023

ഹല്‍ദി, മെഹന്ദി, സംഗീത് ചടങ്ങുകള്‍ക്ക് പിന്നാലെയാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ജയ്‍സാല്‍മീറിലെ സൂര്യഗഡ് ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍
കിയാര അദ്വാനിയും സിദ്ധാര്‍ഥ് മല്‍ഹോത്രയും വിവാഹിതരായി. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ഫെബ്രുവരി 4 മുതല്‍ ആരംഭിച്ച ചടങ്ങുകളുടെ തുടര്‍ച്ചയായി ഇന്നലെ വിവാഹം നടന്നു.
ഹല്‍ദി, മെഹന്ദി, സംഗീത് ചടങ്ങുകള്‍ക്ക് പിന്നാലെയാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ജയ്‍സാല്‍മീറിലെ സൂര്യഗഡ് ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍.
പരമ്പരാഗത ചടങ്ങുകളോടെ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ഷാഹിദ് കപൂര്‍, ഭാര്യ മിര രജ്‍പുത്, കരണ്‍ ജോഹര്‍, അര്‍മാന്‍ ജെയിന്‍, ഭാര്യ അനിസ മല്‍ഹോത്ര, ജൂഹ് ചൌള, ഭര്‍ത്താവ് ജയ് മെഹ്‍ത, ഇഷ അംബാനി തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.