കിഷ്കിന്ധാ കാണ്ഡം ഒ.ടി.ടിയിലേക്ക്
Oct 29, 2024, 21:24 IST
ആസിഫ് അലി നായകനായ ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം. ചിത്രം ഒ.ടി.ടിയിൽ റിലീസിനൊരുങ്ങുകയാണ്. നവംബർ ഒന്ന് മുതൽ ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. ദിൻജിത്ത് അയ്യത്താൻ സംവിധാനം നിർവഹിച്ച ചിത്രം സെപ്റ്റംബർ 12നാണ് തിയക്ടറിൽ എത്തിയത്.
വിദേശത്തും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം ഇതുവരെ നേടിയത് 75.25 കോടി രൂപയാണ്. വിജയരാഘവൻ, അപർണ ബാലമുരളി, അശോകൻ, ജഗദീഷ്, മേജർ രവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.