ആക്ഷനും പ്രണയവും പിന്നെ ഭീകരതയുടെ നിഗൂഢതകളുമായി കിരാത പൂര്‍ത്തിയായി

Kirata is complete with action, romance, and the mysteries of terror
Kirata is complete with action, romance, and the mysteries of terror

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി, ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഇടത്തൊടി ഭാസ്‌ക്കരന്‍ ഒറ്റപ്പാലം നിര്‍മ്മിച്ച്, റോഷന്‍ കോന്നി ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം എന്നിവ നിര്‍വ്വഹിച്ച ആക്ഷന്‍ പാക്ക്ഡ് ത്രില്ലര്‍ ചിത്രം 'കിരാത' ചിത്രീകരണം പൂര്‍ത്തിയായി. കോന്നി, അച്ചന്‍കോവില്‍ എന്നിവിടങ്ങളിലായിരുന്നു ലൊക്കേഷന്‍.

tRootC1469263">

കോന്നിയുടെ മനം മയക്കുന്ന ദൃശ്യമനോഹര പശ്ചാത്തലത്തില്‍ അരങ്ങേറുന്ന യുവമിഥുനങ്ങളുടെ പ്രണയവും പാട്ടും ആട്ടവുമെല്ലാം അവരെ കൊണ്ടെത്തിക്കുന്നത് അച്ചന്‍ കോവിലാറിന്റെ നിഗൂഢതകളിലേക്കാണ്. തുടര്‍ന്ന് അവര്‍ക്ക് ഭീകരതയുടെ ദിനരാത്രങ്ങളെയാണ് അഭിമുഖീകരിക്കേണ്ടി വന്നത്. യുവത്വത്തിന്റെ ആഘോഷവും പ്രണയവും സംഘട്ടനവും ഭീകരതയുമെല്ലാം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് പുതുമയുടെ ദൃശ്യവിരുന്നാണ്.

ചെമ്പില്‍ അശോകന്‍, ഡോ രജിത്കുമാര്‍, അരിസ്റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ നമ്പ്യാര്‍, വൈഗ റോസ്, സച്ചിന്‍ പാലപ്പറമ്പില്‍, അന്‍വര്‍, അമൃത്, ഷമിര്‍ ബിന്‍ കരിം റാവുത്തര്‍, മുഹമ്മദ് ഷിഫ്‌നാസ്, മനുരാഗ് ആര്‍, ശ്രീകാന്ത് ചീകു, പ്രിന്‍സ് വര്‍ഗീസ്, ജി കെ പണിക്കര്‍, എസ് ആര്‍ ഖാന്‍, അശോകന്‍, അര്‍ജുന്‍ ചന്ദ്ര, ഹരി ജി ഉണ്ണിത്താന്‍, മിന്നു മെറിന്‍, അതുല്യ നടരാജന്‍, ശിഖ മനോജ്, ആന്‍മേരി, ആര്‍ഷ റെഡ്ഡി, മാസ്റ്റര്‍ ഇയാന്‍ റോഷന്‍, ബേബി ഫാബിയ അനസ്ഖാന്‍, മാളവിക, നയന ബാലകൃഷ്ണന്‍, മായാ ശ്രീധര്‍, കാര്‍ത്തിക ശ്രീരാജ്,

മഞ്ജു മറിയം എബ്രഹാം, ഫൗസി ഗുരുവായൂര്‍, ഷിബില ഷംസു കൊല്ലം, ലേഖ ബി, ബിന്ദു പട്ടാഴി, കവിത, പ്രസന്ന പി ജെ, ഷേജുമോള്‍ വി, സെബാസ്റ്റ്യന്‍ മോനച്ചന്‍, അന്‍സു കോന്നി, ജോര്‍ജ് തോമസ്, ബിനു കോന്നി, വേണു കൃഷ്ണന്‍ കൊടുമണ്‍, ജയമോന്‍ ജെ ചെന്നീര്‍ക്കര, ധനേഷ് കൊട്ടകുന്നില്‍, ഉത്തമന്‍ ആറന്മുള, രാധാകൃഷ്ണന്‍ നായര്‍, സണ്ണി, ബിനു ടെലന്‍സ് എന്നിവരോടൊപ്പം ചിത്രത്തിന്റെ നിര്‍മ്മാതാവ് ഇടത്തൊടി ഭാസ്‌ക്കരന്‍ ഒരു അതിഥി വേഷത്തില്‍ അഭിനയിക്കുന്നു.
 

Tags