'കിം​ഗ്ഡം ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ്' ട്രെയിലർ പുറത്ത്

google news
Kingdom of the Planet of the Apes

ലോകപ്രശസ്തമായ  ചലച്ചിത്ര പരമ്പര 'പ്ലാനെറ്റ് ഓഫ് ദ ഏപ്സ്' റീ ബൂട്ടിലെ  നാലാം ചിത്രമാണ് 'കിം​ഗ്ഡം ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ്'. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മനുഷ്യരും ആൾക്കുരങ്ങുകളും തമ്മിലുള്ള സംഘർഷമാണ് ചിത്രത്തിന്റെ പ്രമേയം. 20th സെഞ്ചുറി സ്റ്റുഡിയോയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ എത്തിയത്. ഈ വർഷം മേയ് പത്തിന് ചിത്രം പുറത്തിറങ്ങും.

2017-ലാണ് പ്ലാനെറ്റ് ഓഫ് ദ ഏപ്സ് പരമ്പരയിലെ മൂന്നാംചിത്രമായ വാർ ഫോർ ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ് പുറത്തിറങ്ങിയത്. ആൾക്കുരങ്ങുകളുടെ രാജാവായ സീസറിന്റെ മരണത്തോടെയാണ് മൂന്നാം ഭാ​ഗം അവസാനിക്കുന്നത്. നാലാംഭാ​ഗത്തിൽ കോണേലിയസ് എന്ന പുതിയ രാജാവാണ് മുഖ്യകഥാപാത്രം. ആസ്വാദകർക്ക് ആക്ഷനും സാഹസികതയും നിറഞ്ഞ അനുഭവംതന്നെയായിരിക്കും കിം​ഗ്ഡം ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ് തരികയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മനുഷ്യരെ വേട്ടയാടുന്ന ആൾക്കുരങ്ങുകളുടെ കഥയാണ് ചിത്രം പറയുന്നത്.

മേസ് റണ്ണർ ചിത്രങ്ങളിലൂടെ പ്രശസ്തനായ വെസ് ബോൾ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഓവൻ ടീ​ഗ്, ഫ്രേയാ അലൻ, കെവിൻ ഡ്യൂറൻഡ്, പീറ്റർ മക്കോൺ തുടങ്ങിയവരാണ് മുഖ്യവേഷങ്ങളിൽ. ജോഷ് ഫ്രാഡ്മാൻ, റിക്ക് ജാഫ, അമാൻഡ സിൽവർ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Tags