സന്ദീപ് പ്രദീപിന്റെ ചിത്രത്തിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി കിച്ച സുദീപ് ; നവംബർ 27ന് ടൈറ്റിൽ ടീസർ

kichasudeep

കന്നഡ താരം കിച്ച സുദീപും സംവിധായകൻ പ്രേമും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ടീസറും നവംബർ 27ന് പുറത്തിറക്കും. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപനം നടത്തിയത്.

ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ടൈറ്റിൽ ടീസർ ലോഞ്ച് ബെംഗളൂരുവിലെ ഓറിയോൺ മാളിൽ വൈകുന്നേരം ആറിനാണ് നടക്കുക. പ്രഖ്യാപനവുമായി ബന്ധപ്പെട്ട പോസ്റ്ററും താരം പങ്കുവെച്ചിട്ടുണ്ട്.

സുദീപും പ്രേമും ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച് ആരാധകർക്കിടയിൽ ഇതിനോടകം ആകാംക്ഷ ഉയർന്നിട്ടുണ്ട്. ടൈറ്റിൽ പുറത്തുവരുന്നതോടെ സിനിമയുടെ പ്രമേയത്തെയും മറ്റ് താരങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

Tags