തീയറ്ററുകളിൽ തരംഗമായി ‘ഖലീഫ’

khalifa

 പൃഥ്വിരാജ് സുകുമാരൻ നായകനായി വൈശാഖ് സംവിധാനം ചെയ്ത പുതിയ ചിത്രം ‘ഖലീഫ’ ഓഗസ്റ്റ് 20-ന് തിയറ്ററുകളിൽ എത്തി. സെൻസർ ബോർഡിന്റെ U/A 16+ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം ചിത്രം ആഗോളതലത്തിൽ ഇതിനോടകം 40 കോടി രൂപ നേടിയിട്ടുണ്ട്. ഇതിൽ കേരളത്തിൽ നിന്ന് മാത്രം ചിത്രം 20 കോടി രൂപ സ്വന്തമാക്കിയതായി സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു.

ജിനു എബ്രഹാം രചനയും നിർമ്മാണവും നിർവഹിച്ചിരിക്കുന്ന ചിത്രം ജിനു ഇന്നോവേഷൻസിന്റെ ബാനറിലാണ് ഒരുങ്ങിയിരിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് ചിത്രത്തിലെ നായിക. മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുമ്പോൾ, മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. രഞ്ജി പണിക്കർ, ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഷൈൻ വർഗീസ്, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ജേക്സ് ബിജോയ് സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം ട്രെൻഡിങ് ആയിക്കഴിഞ്ഞു.

ജോമോൻ ടി ജോൺ (ഛായാഗ്രഹണം), ചമൻ ചാക്കോ (എഡിറ്റിംഗ്), മോഹൻദാസ് (പ്രൊഡക്ഷൻ ഡിസൈനർ), യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ (ആക്ഷൻ), സുരേഷ് ദിവാകർ (കോ ഡയറക്ടർ), ഷൈൻ വർഗീസ് (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), മഷർ ഹംസ (കോസ്റ്റ്യൂംസ്), വിശ്വനാഥ് അരവിന്ദ് (കലാസംവിധാനം), അമൽ ചന്ദ്രൻ (മേക്കപ്പ്), സിങ്ക് സിനിമ (സൗണ്ട് ഡിസൈൻ), ജാബിർ സുലൈം (അഡീഷണൽ മ്യൂസിക്), എം ആർ രാജാകൃഷ്ണൻ (ഫൈനൽ മിക്സ്), റെനി ദിവാകർ, വിനോഷ് കൈമൾ (പ്രൊഡക്ഷൻ കൺട്രോളർമാർ), ശ്രീക്ക് വാര്യർ (കളറിസ്റ്റ്), എയ്സ്തെറ്റിക്ക് കുഞ്ഞമ്മ (പോസ്റ്റർ ഡിസൈൻ), കളർ പ്ലാനറ്റ് (ഡി ഐ), പ്രശാന്ത് നായർ (വിഎഫ്എക്സ്), വിപിൻ കുമാർ പൊഫാറ്റിയോ (പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ്), സിനറ്റ് സേവ്യർ (സ്റ്റിൽസ്) എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ.

Tags