ഖലീഫ ഞങ്ങള്‍ വളരെയധികം ആസ്വദിച്ച് ചെയ്ത സിനിമ: പൃഥ്വിരാജ്
ഒരു മെയിന്‍സ്ട്രീം മാസ്സ് മസാല കൊമേര്‍ഷ്യല്‍ സിനിമയൊരുക്കാന്‍ വളരെയധികം പാടാണ്.
പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ഖലീഫ ഓഗസ്റ്റ് 20 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. മാമ്പറയ്ക്കല്‍ ആമിര്‍ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. മാമ്പറയ്ക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രമായി ചിത്രത്തില്‍ അതിഥി താരമായി മോഹന്‍ലാലും എത്തുന്നുണ്ട്.
എല്ലാവരും ആഗ്രഹിച്ച പോലെ തന്നെ തങ്ങള്‍ക്ക് ഖലീഫ എടുക്കാനായി എന്നും താന്‍ വളരെയധികം ആസ്വദിച്ച് ചെയ്ത സിനിമയാണ് ഖലീഫ എന്നും പൃഥ്വിരാജ് പറഞ്ഞു.
'ഞാന്‍ വളരെയധികം ആസ്വദിച്ച് ചെയ്ത സിനിമയാണ് ഖലീഫ. ഒരു മെയിന്‍സ്ട്രീം മാസ്സ് മസാല കൊമേര്‍ഷ്യല്‍ സിനിമയൊരുക്കാന്‍ വളരെയധികം പാടാണ്. അത്തരം ഒരു ഴോണറില്‍ ഒരു വലിയ സിനിമ ചെയ്തു, ഞങ്ങള്‍ എല്ലാവരും സ്വപ്നം കണ്ട പോലെ എങ്ങനെ എടുക്കണം എന്ന് ആഗ്രഹിച്ചോ അതുപോലെ തന്നെ എടുത്ത് ഇന്നിവിടെ നില്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം. എല്ലാവരും ഫാമിലിയോടൊപ്പം പോയി ചിത്രം കാണണം ഖലീഫ ഒരു നല്ല സിനിമയാകട്ടെ, നല്ല തുടക്കമാകട്ടെ', പൃഥ്വിരാജ് പറഞ്ഞു.
.jpg)

