ഞെട്ടിച്ച് പൃഥ്വിരാജ് ; 14 മണിക്കൂറിൽ 2 മില്യൺ കടന്ന് ‘ഖലീഫ’ ട്രെയിലർ

Khalifa

 പൃഥ്വിരാജ് സുകുമാരൻ – വൈശാഖ് – ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഹൈ-വോൾട്ടേജ് ആക്ഷൻ ചിത്രം “ഖലീഫ”യുടെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ സൂപ്പർ ഹിറ്റ്. റിലീസ് ചെയ്ത് വെറും 14 മണിക്കൂറിനുള്ളിൽ യൂട്യൂബിൽ നിന്ന് 2 മില്യണിലധികം കാഴ്ചക്കാരെയാണ് ട്രെയിലർ സ്വന്തമാക്കിയത്. ഈ വർഷത്തെ ഓണം റിലീസായി ആഗസ്റ്റ് 20-നാണ് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നത്. ജിനു ഇന്നൊവേഷൻസിന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി എന്നിവരാണ്.

പ്രേക്ഷകർക്ക് തികച്ചും ത്രസിപ്പിക്കുന്ന ആക്ഷൻ വിരുന്നാണ് ട്രെയിലർ സമ്മാനിക്കുന്നത്. പഞ്ച് ഡയലോഗുകളും പൃഥ്വിരാജിന്റെ ഗംഭീര ആക്ഷൻ രംഗങ്ങളും നിറഞ്ഞ ട്രെയിലറിന്റെ ഒടുവിലായെത്തിയ മോഹൻലാൽ കഥാപാത്രത്തിന്റേത് എന്ന് സൂചന നൽകുന്ന കൈകളുടെ ഷോട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ട്രെൻഡ് ചെയ്യുകയാണ്.

ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതവും, ജോമോൻ ടി. ജോണിന്റെ ക്യാമറാ ദൃശ്യങ്ങളും, യാനിക് ബെൻ, ചേതൻ ഡിസൂസ, ഫീനിക്സ് പ്രഭു എന്നിവർ ചേർന്ന് ഒരുക്കിയ മാസ് ആക്ഷൻ സീക്വൻസുകളും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റായിരിക്കുമെന്ന് ട്രെയിലർ ഉറപ്പ് നൽകുന്നു. ഒരേസമയം ആക്ഷൻ ത്രില്ലറായും തീവ്രതയോടെ മുന്നേറുന്ന ഡ്രാമയായും കഥ പറയുന്ന ചിത്രം, ഈ ഓണക്കാലത്ത് തിയേറ്ററുകളിൽ ആഘോഷമാക്കാൻ കഴിയുന്ന ഒന്നായിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

Tags