50 കോടി ക്ലബിൽ ഇടംപിടിച്ച് ‘ഖലീഫ’

khaleefa

പൃഥ്വിരാജ് സുകുമാരൻ നായകനായി വൈശാഖ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ഖലീഫ’ ഓഗസ്റ്റ് 20നാണ് തിയറ്ററുകളിൽ എത്തിയത്. U/A 16+ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം ആഗോളതലത്തിൽ 50 കോടി ക്ലബിൽ ഇടംപിടിച്ചു കഴിഞ്ഞു.

മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്ന ചിത്രത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. മാളവിക ശർമ്മയാണ് നായിക. ജിനു എബ്രഹാം രചനയും നിർമ്മാണവും നിർവഹിച്ച ചിത്രത്തിന് ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇതിനോടകം ചിത്രത്തിലെ ഗാനങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിക്കഴിഞ്ഞു.

കേരളത്തിൽ നിന്ന് മാത്രം ചിത്രം 21 കോടി രൂപയോളം നേടിയിട്ടുണ്ടെന്നാണ് സാക്നിൽക്കിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജോമോൻ ടി ജോണിന്റെ ഛായാഗ്രഹണവും ചമൻ ചാക്കോയുടെ എഡിറ്റിങ്ങും ചിത്രത്തിന് കരുത്തേകുന്നു. രഞ്ജി പണിക്കർ, ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.

Tags