അങ്ങോട്ട് ഏറ്റില്ല ; ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞ് 'കേരള സ്റ്റോറി 2'

Kerala Story controversy: No matter how many stories come out, V Sivankutty says

കാമാഖ്യ നാരായൺ സിങ്ങ് സംവിധാനം ചെയ്ത വിവാദ  ചിത്രം  'കേരള സ്റ്റോറി 2' ബോക്സ് ഓഫീസിൽ തകർന്നടിയുന്നു. കേരളത്തിനെതിരെ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ട് ഇറക്കിയ ചിത്രമായിരുന്നു കേരള സ്റ്റോറി 2 . ചിത്രത്തിൻറെ ട്രെയിലറിലെ രംഗങ്ങൾ വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഇത് യഥാർത്ഥ സംഭവമാണെന്ന് ന്യായീകരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചെയ്തത്. സാക്നിൽക് റിപ്പോർട്ട് ചെയുന്നത് പ്രകാരം നാലാം ദിനം ഇന്ത്യയിൽ നിന്ന് വെറും 2 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. ആദ്യ ദിനം കേവലം 75 ലക്ഷം രൂപ മാത്രമായിരുന്നു ചിത്രത്തിന്റെ ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ.

tRootC1469263">

കേരളത്തിൽ പെൺകുട്ടികളെ പ്രണയം നടിച്ച് നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുന്നുവെന്ന പ്രൊപ്പഗണ്ട പ്രചരിപ്പിച്ച ചിത്രമായിരുന്നു സുദീപ്തോ സെൻ സംവിധാനം ചെയ്ത 'ദി കേരള സ്റ്റോറി'. വലിയ രീതിയിലുള്ള വിമർശനമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. അതിന്റെ തുടർച്ചയെന്നോണമാണ് കാമാഖ്യ നാരായൺ സിങ്ങ് കേരള സ്റ്റോറി 2 ചെയ്തിരിക്കുന്നത്. നിർബന്ധിച്ച ബീഫ് കഴിപ്പിക്കുന്നതടക്കം മതസപർദ്ധ വളർത്തുനാണ് നിരവധി രംഗങ്ങളാണ് ചിത്രത്തിന്റെ ട്രെയിലറിൽ ഉണ്ടായിരുന്നത്.

കലാ സാംസ്കാരിക- രാഷ്ട്രീയ രംഗത് നിന്നും വലിയ രീതിയില്ല വിമർശനമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നു. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് ബുൾഷിറ്റ് പ്രൊപ്പഗണ്ട എന്നാണ് ചിത്രത്തെ വിശേഷിപ്പിച്ചത്. എന്നാൽ അനുരാഗ് കശ്യപിന് മാനസിക പ്രശ്നമുണ്ടെന്നും, സമൂഹത്തിൽ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുകയും മതം മാറാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ടെന്നാണ് സംവിധായകൻ കാമാഖ്യ ഇതിനെതിരെ പ്രതികരിച്ചത്. കാണാൻ ആളുകൾ ഇല്ലാത്ത കാരണം കേരളത്തിലടക്കം നിരവധി ഷോകളാണ് റദ്ധാക്കിയത്.

Tags